OPEN NEWSER

Monday 13. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ഹോട്ടലുകള്‍ റസ്റ്റോറന്റുകള്‍ ഭക്ഷ്യ സുരക്ഷ ഉറപ്പാക്കണം; ഭക്ഷ്യവിതരണ സ്ഥാപനങ്ങളില്‍ വൃത്തി നിര്‍ബന്ധം; നിയമം ലംഘിച്ചാല്‍ നടപടി; ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് വേണം; ജലപരിശ

  • Kalpetta
01 Jun 2023

 

കല്‍പ്പറ്റ: ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിങ്ങ് കേന്ദ്രങ്ങള്‍ തുടങ്ങി വയനാട് ജില്ലയിലെ മുഴുവന്‍ ഭക്ഷ്യ ഉത്പാദന വിതരണ സ്ഥാപനങ്ങളും ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ പാലിക്കണമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. ജില്ലയിലെ ചില ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഫുഡ്സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രേഷന്‍ നിര്‍ബന്ധമാണ്. സ്ഥാപനത്തിലെ ഭക്ഷണപദാര്‍ത്ഥം കൈകാര്യംചെയ്യുന്ന എല്ലാ ജീവനക്കാരും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റെടുത്തിരിക്കണം. ഭക്ഷ്യശാലകളില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ കെമിക്കല്‍, മൈക്രോ ബയോളജി ടെസ്റ്റ് റിപ്പോര്‍ട്ട് ആറുമാസത്തിലൊരിക്കല്‍ പുതുക്കിയിരിക്കണം.

അല്‍ഫാം, ഷവര്‍മ തുടങ്ങിയ ഭക്ഷ്യവിഭവങ്ങള്‍ ശരിരായ താപനിലയില്‍ പാകം ചെയ്തതാണെന്ന് ഉറപ്പു വരുത്തണം. മയോണൈസ് പോലുള്ളവ ഒരോമണിക്കൂര്‍ ഇടവിട്ട് തയ്യാറാക്കി കൃത്യമായ താപനിലനിലയില്‍ സൂക്ഷിക്കണം. തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കാന്‍ നല്‍കണം. പാകം ചെയ്ത ഭക്ഷണം 2 മണിക്കൂറില്‍ കൂടുതല്‍സമയം സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കരുത്. ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്ന വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കണം. കൊണ്ടുപോകുന്ന ഭക്ഷ്യവസ്തുക്കള്‍ക്ക് ആവശ്യമുളള ഊഷ്മാവ് നിലനിര്‍ത്താനുള്ള സൗകര്യം ഭക്ഷ്യ കണ്ടൈനര്‍ക്ക് ഉണ്ടായിരിക്കണം. കൂടാതെ വാഹനത്തിന് ഫുഡ്സേഫ്റ്റി രജിസ്ട്രേഷന്‍, ലൈസന്‍സ് നേടിയിരിക്കണം. പാഴ്സല്‍ വില്‍പ്പന നടത്തുമ്പോള്‍ തീയ്യതി, തയ്യാറാക്കിയ സമയം, എത്ര സമയത്തിനുളളില്‍ ഉപയോഗിക്കണമെന്ന വിവരം എന്നിവ രേഖപ്പെടുത്തണം. ഭക്ഷ്യ സ്ഥാപനത്തിലെ പാഴ്വസ്തുക്കള്‍, മറ്റ് മാലിന്യങ്ങള്‍ എന്നിവ പാചകം, വിതരണം ചെയ്യുന്ന സ്ഥലത്ത് നിന്നും മാറ്റി അടച്ച് സൂക്ഷിക്കണം. പാചകം ചെയ്യുന്നവരും, വിതരണം ചെയ്യുന്നവരും ഹെയര്‍ നെറ്റ് നിര്‍ബന്ധമായും ധരിക്കണം. സ്ഥാപനത്തിനകത്തും, പരിസരത്തും ഈച്ച, പ്രാണികള്‍, എലി എന്നിവ ഇല്ലാതിരിക്കാന്‍ ശ്രദ്ധിക്കണം. മത്സ്യം, മാംസം, പലചരക്ക് സാധനങ്ങള്‍ മുതലായവ ഫുഡ്സേഫ്റ്റി ലൈസന്‍സ്, രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും മാത്രം വാങ്ങാന്‍ ശ്രദ്ധിക്കണം. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്ന അടുക്കളയും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെളളം ശേഖരിക്കാന്‍ സംഭരണികള്‍ വൃത്തിയായി കഴുകി അടച്ച് സൂക്ഷിക്കണം. ചീഞ്ഞതും കേടായതുമായ മത്സ്യം, മാംസം, പച്ചക്കറികള്‍ എന്നിവ പാചകത്തിനായി ഉപയോഗിക്കരുതെന്നും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കടമാന്‍തോട് പദ്ധതി യാഥാര്‍ത്ഥ്യമാക്കണം: കര്‍ഷകസംഘം
  • കള്ളാടി മണ്ണിടിച്ചില്‍;അപകട മേഖലയിലെ മണ്ണ് മൂന്ന് ദിവസത്തിനകം മാറ്റാന്‍ കമ്പനിക്ക് നിര്‍ദ്ദേശം നല്‍കി : മന്ത്രി ടി സിദ്ദീഖ്
  • പോലീസിന്റെ കോമ്പിങ് ഓപ്പറേഷന്‍; ആറു മണിക്കൂറില്‍ വയനാട്ടില്‍ രജിസ്റ്റര്‍ ചെയ്തത് 117 കേസുകള്‍; 3 പിടികിട്ടാപ്പുള്ളികളും, 22 വാറണ്ട് കേസ് പ്രതികളും അറസ്റ്റില്‍
  • ഓണവിപണി കീഴടക്കാന്‍ കുടുംബശ്രീ;കുടുംബശ്രീയുടേത് മാതൃകാപരമായ പ്രവര്‍ത്തനം: മന്ത്രി അഡ്വ. ടി. സിദ്ദീഖ്
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
  • കള്ളാടി മണ്ണിടിച്ചില്‍: ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം എട്ടായി
  • കള്ളാടി മണ്ണിടിച്ചില്‍;സമഗ്ര അന്വേഷണത്തിന് അഞ്ചംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
  • കള്ളാടി മണ്ണിടിച്ചില്‍; ഹിമാചല്‍ സ്വദേശിക്കായി തിരച്ചില്‍ തുടരുന്നു
  • വയനാട് മെഡിക്കല്‍ കോളേജില്‍ അത്യാധുനിക ചികിത്സാ സൗകര്യങ്ങള്‍ വരുന്നു; ആര്‍.ജി.സി.ബി സംഘം സന്ദര്‍ശനം നടത്തി
  • വയനാട്ടില്‍ എക്‌സൈസിന്റെ വ്യാപക പരിശോധന: 'ഓപ്പറേഷന്‍ തണ്ടറി'ന്റെ ഭാഗമായി 'ഹൈഡ് ഔട്ട്' റെയ്ഡ് നടന്നു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show