ആന്ധ്രാപ്രദേശ് സ്വദേശിക്ക് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കൂവൈറ്റ് ചാപ്റ്ററിന്റെ സഹായം

ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ചാപ്റ്റര്‍ മാസം തോറും നടത്തിവരുന്ന ചാരിറ്റി പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആന്ധ്രാപ്രദേശിലെ തിരുപ്പതി സ്വദേശി സനീമയ്ക്ക് നാട്ടില്‍ പോകുവാനുള്ള ഫ്ളൈറ്റ് ടിക്കറ്റ് കൈമാറി.സലീമ പതിനാല് വര്‍ഷമായി കുവൈറ്റില്‍ വീട്ടുജോലി ചെയ്തുവരികയായിരുന്നു. കാന്‍സര്‍ പിടിപ്പെട്ടതിനെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുമ്പ് കുവൈറ്റിലെ വീട്ടില്‍ നിന്നും പുറത്താക്കി . പിന്നീട് ഇന്ത്യാക്കാരുടെ വീടുകളില്‍ മാറി മാറി ജോലി ചെയ്താണ് ഇതുവരെ ജീവിതം തള്ളിനീക്കിയത് കഴിഞ്ഞ മൂന്ന് മാസത്തോളമായി അദാന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയായിരുന്നു. രോഗം വഷളായതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ നാട്ടില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.നാട്ടില്‍ പോകാന്‍ കാശില്ലാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ബോബി ചെമ്മണൂര്‍ ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈറ്റ് ഭാരവാഹികളായ റംഷീദ് മുണ്ടോത്ത് സാബു ആന്റണി സൈനുദ്ദീന്‍ അഖ്ദും എന്നിവര്‍ നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് കൈമാറിയത് . ചടങ്ങില്‍ അംഗങ്ങളായ സാലി വേണാട്ട് ഷംനാദ് ,ഉമ്മര്‍ എ.സി നിയാസ്, മജീദ് ,ഖാലിദ്, റഫീഖ് ഒളവറ, ബിജു ഹസ്സന്‍, സന അബ്ദു കടവത്ത് എന്നിവര്‍ സംബന്ധിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍