ഹയര്‍ സെക്കണ്ടറി ഫലം; ഉള്‍ച്ചേരല്‍ വിദ്യാഭ്യാസത്തിനു കരുത്തേകി ഖൈസ് കസറി
ബത്തേരി: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ സുല്‍ത്താന്‍ ബത്തേരി ഗവണ്മെന്റ് സര്‍വജന ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ഖൈസ് 1200 ല്‍ 1164 മാര്‍ക്കോടെ 5 വിഷയങ്ങളില്‍ എ പ്ലസും ഒരു വിവിഷയത്തില് എ യും നേടി. ഭിന്ന ശേഷി വിദ്യാര്‍ത്ഥിയായ ഖൈസ് എല്ലാ പരിമിതികളെയും അതിജീവിച്ചാണ് വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്. സ്കൂളില്‍ പാഠ്യ പാഠ്യതര പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു ഖൈസ്. ഓണാഘോഷം , സെന്റ് ഓഫ് സമയങ്ങളില്‍ നടത്തിയ പ്രഭാഷണം ഡയറ്റ് പ്രിന്‍സിപ്പല്‍ അബ്ബാസ് അലി, നഗരസഭ ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ സി കെ സഹദേവന് എന്നിവരുടെ പ്രശംസ പിടിച്ചുപറ്റി.ഖൈസിനെ എല്ലാ ദിവസവും സ്കൂളില്‍ എത്തിക്കുന്നതില്‍ വലിയ പിന്തുണയാണ് പിതാവ് ദൊട്ടപ്പന്‍ കുളം കോനിക്കല്‍ മുസ്തഫയും മാതാവ് ആബിദയും നല്‍കിയത് .
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍