OPEN NEWSER

Saturday 18. Oct 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്ലസ് ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഹയര്‍ സെക്കന്‍ഡറിയില്‍ 82.95% വിജയം

  • Keralam
25 May 2023

 

തിരുവനന്തപുരം : പ്ലസ് ടു പരീക്ഷയില്‍ 82.95 ശതമാനം വിജയം. പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി. റെ?ഗുലര്‍ വിഭാ?ഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 3,12,005 പേര്‍ ഉന്നത പഠനത്തിന് യോഗ്യത നേടി. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും. നാല് മണി മുതല്‍ വെബ്‌സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. എന്നാല്‍ ഇത്തവണ വിജയശതമാനം 0.92% കുറഞ്ഞു. സയന്‍സ് ഗ്രൂപ്പില്‍ 87.31% വിജയം നേടി. ഹുമാനിട്ടീസ് - 71.93% വും കൊമേഴ്‌സ് - 82.75% വും വിജയം നേടി. സര്‍ക്കാര്‍ സ്‌കൂള്‍ - 79.19% വിജയം സ്വന്തമാക്കി. എയ്ഡഡ് സ്‌കൂളുകള്‍ 86.31% വിജയവും ആണ്‍ എയ്ഡഡ് സ്‌കൂളുകള്‍ - 82.70% വിജയവും സ്‌പെഷല്‍ സ്‌കൂളുകള്‍ 99.32% വിജയവും കരസ്ഥമാക്കി. 

33,915 കുട്ടികള്‍ എല്ലാ വിഷയങ്ങളും എ പ്ലസ് നേടി. 75.30% ശതമാനം കുട്ടികള്‍ ടെക്‌നിക്കല്‍ ഹയര്‍ സെക്കന്ററി പരീക്ഷയില്‍ വിജയിച്ചു. 98 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കലാമണ്ഡലത്തിലെ വിജയശതമാനം- 89.06% ആണ്. രണ്ട് പേര്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. വിജയശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയില്‍. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 76.59 ശതമാനം. 77 സ്‌കൂളുകളില്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളും വിജയിച്ചു. എട്ട് സര്‍ക്കാര്‍ സ്‌കൂളുകളും 25 എയ്ഡഡ് സ്‌കൂളുകളും 12 സ്‌പെഷ്യല്‍ സ്‌കൂളുകളും നൂറ് ശതമാനം വിജയം നേടി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 60,380 പേരാണ് പരീക്ഷയെഴുതിയത്. കുറവ് വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതിയ ജില്ല വയനാടാണ്. ഏറ്റവും കൂടുതല്‍, എല്ലാ വിജയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച ജില്ലയും മലപ്പുറമാണ്. 4597 പേര്‍ക്ക് മലപ്പുറം ജില്ലയില്‍ മുഴുവന്‍ എ പ്ലസ് ലഭിച്ചു. പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായി, 715 പേര്‍. 

 

പുനര്‍ മൂല്യ നിര്‍ണയത്തിനുള്ള അപേക്ഷ മെയ് 31 ന് ഉള്ളില്‍ നല്‍കണം. സേ പരീക്ഷയ്ക്കുള്ള അപേക്ഷ മെയ് 29 നുള്ളിലും നല്‍കണം. 78.39 ശതമാനമാണ് വിഎച്ച്എസ്ഇ പരീക്ഷാ വിജയം. 78.26 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. ഇത്തവണ 0.13 % വര്‍ദ്ധനവാണ് വിജയത്തിലുണ്ടായത്. ഏറ്റവും കൂടുതല്‍ പേര്‍ വിജയിച്ചത് വയനാട് ജില്ലയിലാണ്. 83.63 ശതമാനം പേര്‍. കുറവ് വിജയശതമാനം പത്തനംതിട്ടയിലാണ്, 68.48 ശതമാനം. 20 സ്‌കൂളുകളില്‍ നൂറ് മേനി വിജയം ലഭിച്ചു. 12 സര്‍ക്കാര്‍ സ്‌കൂളുകളും എട്ട് എയ്ഡഡ് സ്‌കൂളുകളും മുഴുവന്‍ വിജയം സ്വന്തമാക്കി. 373 വിദ്യാര്‍ത്ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 187 ആയിരുന്നു.

 

പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ട് മുതല്‍ ഒമ്പത് വരെ അപേക്ഷ നല്‍കാം. ട്രയല് അലോട്ട്‌മെന്റ് ജൂണ്‍ 13ന് നടക്കും. ജൂണ്‍ 19ന് ആദ്യ അലോട്ട്‌മെന്റും ജൂലൈ അഞ്ചിന് ക്ലാസും തുടങ്ങും. അപേക്ഷ ഓണ്‍ലൈനായി നല്‍കണം. സപ്ലിമെന്ററി അലോട്ട്‌മെന്റും ഉണ്ടാകും. ഓഗസ്റ്റ് നാലിന് പ്രവേശന നടപടി അവസാനിക്കും.നല്ല ഫലമാണ് പ്ലസ് ടുവിന്റേതെന്ന് പ്രഖ്യാപന ശേഷം മന്ത്രി പറഞ്ഞു. എല്ലാ കാലത്തും എല്ലാ വിഷയങ്ങള്‍ക്കും നൂറ് ശതമാനം വിജയം ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്തെ ആദ്യ വന്യമൃഗ സംഘര്‍ഷ പ്രതിരോധ പദ്ധതി; കുടല്‍ക്കടവ് പാല്‍വെളിച്ചം ക്രാഷ് ഗാര്‍ഡ് റോപ്പ് ഫെന്‍സിങ് ഉദ്ഘാടനം ചെയ്തു
  • വനംവന്യജീവി മാനുഷിക സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തി: മന്ത്രി എ. കെ ശശീന്ദ്രന്‍; വിഷന്‍ 2031 വനം വകുപ്പ് സംസ്ഥാനതല സെമിനാര്‍ നടത്തി
  • ഡീസല്‍ പ്രതിസന്ധി; വയനാട് ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ മുടങ്ങുന്നു.
  • കേരളത്തില്‍ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
  • നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ അത്യാധുനിക റോബോട്ടിക് ഗെയ്റ്റ് ട്രെയിനറും സിക്കിള്‍ സെല്‍ ബ്ലോക്കും ഉദ്ഘാടനം ചെയ്തു
  • നാടിന്റെ ആഘോഷമായി വയനാട് മെഡിക്കല്‍ കോളേജിലെ ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ പ്രവേശനോത്സവം; അമ്പുകുത്തിയിലെ 28 ഏക്കറില്‍ മെഡിക്കല്‍ കോളേജ് ക്യാമ്പസ് ഒരുങ്ങും: മന്ത്രി വീണാ ജോര്‍ജ്
  • ആരോഗ്യ മേഖലയില്‍ സമാനതകളില്ലാത്ത വികസന മുന്നേറ്റം നടപ്പാക്കി: മന്ത്രി വീണാ ജോര്‍ജ്
  • ബൈക്കിലെത്തി വയോധികയുടെ മാല വലിച്ചു പൊട്ടിച്ചു കവര്‍ച്ച നടത്തിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍
  • മുത്തങ്ങയില്‍ 72 ഗ്രാം എംഡിഎംഎ യുമായി യുവാവ് പിടിയില്‍
  • വധശ്രമം അടക്കം എട്ടോളം കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show