കൊട്ടിയൂര്‍ വൈശാഖോത്സവം: നീരെഴുന്നള്ളത്ത് മെയ് 27ന്

കൊട്ടിയൂര്‍: വൈശാഖോത്സവത്തിന്റെ മുന്നോടിയായുള്ള നീരെഴുന്നള്ളത്ത് 27-ന് നടക്കും. ജൂണ്‍ ഒന്നിന് നെയ്യാട്ടത്തോടെ 28 ദിവസം നീളുന്ന വൈശാഖോത്സവത്തിന് തുടക്കമാകും. രണ്ടിന് ഭണ്ഡാരം എഴുന്നള്ളത്ത്, എട്ടിന് തിരുവോണം ആരാധന, ഒന്‍പതിന് ഇളനീര്‍ വെപ്പ്, 10ന് ഇളനീരാട്ടം, അഷ്ടമി ആരാധന, 13ന് രേവതി ആരാധന, 17ന് രോഹിണി ആരാധന, 19ന് തിരുവാതിര ചതുശ്ശതം, 20ന് പുണര്‍തം ചതുശ്ശതം, 22-ന് ആയില്യം ചതുശ്ശതം, 24ന് മകം കലംവരവ്, 27ന് അത്തം ചതുശ്ശതം, വാളാട്ടം, കലശപൂജ എന്നിങ്ങനെയാണ് ചടങ്ങുകള്‍. 28ന് തൃക്കലശാട്ടത്തോടെ വൈശാഖോത്സവം സമാപിക്കും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍