കര്‍ണാടക തിരെഞ്ഞെടുപ്പ്; റോഡ് ഷോകളില്‍ നിറഞ്ഞ് ജുനൈദ് കൈപ്പാണിയും..!

ബംഗളൂരു:കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ജനതാദള്‍ എസ് നേതാവും വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ ജുനൈദ് കൈപ്പാണിയും സജീവമായി രംഗത്ത്.ജനതാദള്‍ എസ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പുവരുത്താന്‍ മുന്‍ മുഖ്യമന്ത്രിയും ജെ. ഡി. എസ് നേതാവുമായി എ. ച്ച്. ഡി കുമാരസ്വാമിയുടെ പ്രത്യേക നിര്‍ദേശത്തോടെ ക്രമീകരിച്ച മീഡിയ വാര്‍ റൂം സംവിധാനത്തിലെ കര്‍ണാടകയ്ക്ക് പുറത്തുള്ള ഏക വ്യക്തിയാണ് ജുനൈദ് കൈപ്പാണി. 120 ലധികം സീറ്റുകളില്‍ ജെ. ഡി. എസ് വിജയപ്രതീക്ഷ വെക്കുന്നുണ്ടെന്ന് ജുനൈദ് പറഞ്ഞു.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യന്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ പ്രതിനിധികളുടെ പങ്കാളിത്തത്തോടെ നടത്തിയ തിരെഞ്ഞെടുപ്പ് പിന്തുണ പ്രവര്‍ത്തനങ്ങളും കോര്‍ഡിനേറ്റ് ചെയ്തതും ജുനൈദാണ്.പ്രചാരണ പരിപാടികളിലും കുടുംബ സംഗമങ്ങളിലും പെങ്കടുത്തു സാന്നിധ്യം അറിയിച്ചുള്ള ജുനൈദിന്റെ സംസാരവും ഇടപെടലും ജെ. ഡി. എസ് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രശംസ ഇതിനകം പിടിച്ചുപറ്റിയിരിക്കുകയാണ്.യെലഹങ്ക മണ്ഡലത്തിലെ സ്ഥാനാര്‍ഥി എം. മുനേ ഗൗഡയുടെ റോഡ് ഷോയില്‍ ജുനൈദ് കൈപ്പാണിയുടെ പ്രസംഗം കേള്‍ക്കാന്‍ നിരവധി ആളുകളാണ് തടിച്ചുകൂടിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍