കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരുക്ക്

ബൈക്ക് യാത്രികനായ കണിയാരം ലക്ഷംവീട് പടയത്ത്പടി സുന്ദരന്‍ (38) നാണ് പരുക്കേറ്റത്.ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ കണിയാരം പെട്രോള്‍ പമ്പിന് സമീപം വെച്ചാണ് അപകടം സംഭവിച്ചത്.കാലിന് സാരമായി പരുക്കേറ്റ സുന്ദരനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പേരാമ്പ്ര സ്വദേശികള്‍ സഞ്ചരിച്ച കാറ് സുന്ദരന്റെ ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍