പ്രവാസി വയനാട് യുഎഇ ജയേഷ് മ്മെമോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉമ്മുല്‍ഖുവൈന്‍ ചാപ്റ്റര്‍ ജേതാക്കളൊയി.

അകാലത്തില്‍ മണ്‍മറഞ്ഞു പോയ, ജയേഷ് ബത്തേരിയുടെ സ്മരണാര്‍ത്ഥം പ്രവാസി വയനാട് യുഎഇ ,ഷാര്‍ജ ചാപ്റ്റര്‍ അജ്മാനില്‍ വെച്ച് സംഘടിപ്പിച്ച ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ടീം ഉമ്മുല്‍ഖുവൈന്‍ ജേതാക്കളായി. ഷാര്‍ജയിലെ വയനാട്ടുകാര്‍ സമ്മാനിച്ച മനോഹരമായ സായാഹ്നത്തില്‍ സെവന്‍സ് ഫുട്ബാളിന്റെ വശ്യതയത്രയും നിറഞ്ഞു നിന്ന ഫൈനല്‍ പോരാട്ടത്തില്‍ ഇഞ്ചോടിഞ്ചു പോരാടിയ അല്‍ ഐന്‍ ടീമിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഉമ്മുല്‍ ഖുവൈന്‍ പരാജയപ്പെടുത്തിയത്.മികച്ച കളിക്കാരനായി ഉമ്മുല്‍ ഖുവൈന്റെ ഷരീഖും മികച്ച ഗോള്‍ കീപ്പറായി ഉമ്മുല്‍ ഖുവൈന്റെ തന്നെ ഹസീബും ടൂര്‍ണമെന്റ് ടോപ് സ്‌കോറര്‍ ഫര്‍ഷാദ് (അല്‍ ഐന്‍ )ബെസ്റ്റ് സ്റ്റോപ്പര്‍ അനീസിനെയും (അല്‍ ഐന്‍ )റണ്ണര്‍സ് അപ്പ് ആയി അല്‍ ഐന്‍ ടീമും സെക്കന്റ് റണ്ണര്‍സ് അപ്പ് ആയി അജ്മാന്‍ ടീമിനെയും തിരഞ്ഞെടുത്തു.
വിജയികള്‍ക്ക് പ്രവാസി വയനാട് യു എ ഇ സെന്റ്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് കൂരിയാടന്‍,ട്രഷറര്‍ അയ്യൂബ് മേപ്പാടി, ഷാര്‍ജ ചാപ്റ്ററിന് വേണ്ടി സുനില്‍ പായിക്കാടന്‍,സജിനസുനില്‍,അഡ്വ;യു സി അബ്ദുള്ള,ഷംസുദ്ധീന്‍ പിണങ്ങോട്,ബിനോയ് നായര്‍,ബിനോയ് കൃസ്റ്റി,സ്‌പോര്‍ട്‌സ് വിംഗ് ചെയര്‍മാന്‍ സൈനുദ്ധീന്‍ വൈത്തിരി തുടങ്ങിയവര്‍ ട്രോഫിള്‍ കൈമാറി.
മികച്ച രീതിയിലുള്ള ടൂര്‍ണമെന്റ്കൂടാതെ കലാപരിപാടികളും, ഫുഡ്കോര്‍ട്ടുകളും,തുടങ്ങി നല്ല രീതിയില്‍ പരിപാടി സംഘടിപ്പിച്ച ഷാര്‍ജ ചാപ്റ്റര്‍ കമ്മറ്റിയെ മറ്റു എമിറേറ്റ്‌സ് ഭാരവാഹികള്‍ പ്രശംസിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍