പി കെ കാളന്‍ സ്മാരക അവാര്‍ഡ് പത്മശ്രീ ചെറുവയല്‍ രാമന്‍ ഏറ്റുവാങ്ങി

തിരുവനന്തപുരം: കേരള ഫോക്ലോര്‍ അക്കാദമി ഏര്‍പ്പെടുത്തിയ 2021-22വര്‍ഷത്തെ പി കെ കാളന്‍ സ്മാരക അവാര്‍ഡ് പദ്മശ്രീ ചെറുവയല്‍ രാമന് സമ്മാനിച്ചു. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് ദാനം നടത്തി . ഒരു ലക്ഷം രൂപയും കീര്‍ത്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.പാരമ്പര്യ നെല്‍വിത്തുകളുടെ കാവല്‍ക്കാരനായ പത്മശ്രീ ചെറുവയല്‍ രാമന്‍ ജൈവ വൈവിധ്യ സംരക്ഷണത്തിനും മറ്റുമായി നല്‍കിയ സേവനങ്ങളുടെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ തേടി ഈ അംഗീകാരമെത്തിയത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍