ചോദ്യം ചോദിക്കുന്നവരുടെ വായ് മൂടി കെട്ടാമെന്നത് സംഘപരിവാറിന്റെ വ്യാമോഹം: എന്‍.ഡി അപ്പച്ചന്‍

കല്‍പ്പറ്റ: തങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെയും, രാജ്യത്തെ കൊള്ളയടിക്കുന്ന മോദി- അദാനിമാര്‍ക്കെതിരെ ചോദ്യം ഉയര്‍ത്തുന്നവരുടെയും വായ് മൂടിക്കെട്ടാമെന്നുള്ളത് സംഘപരിവാറിന്റെയും പ്രധാനമന്ത്രിയുടെയും വ്യാമോഹം മാത്രമാണെന്ന് ഡിസിസി പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍. ഇത്തരം ശ്രമങ്ങള്‍ക്കെതിരെ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍പ്പെടുത്തി നടത്തുന്ന പ്രതിഷേധ- പ്രക്ഷോഭ സമരങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം നല്‍കും. രാജ്യത്തെ തൊഴിലാളി സമൂഹം ഒറ്റക്കെട്ടായി ഇത്തരം പ്രതിഷേധങ്ങളില്‍ അണിനിരക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് ഐഎന്‍ടിയുസി വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിബിഐ, ഇഡി തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട് കള്ള കേസുകള്‍ ചുമത്തിയിട്ടും, വേട്ടയാടിയിട്ടും ഭയമില്ലാതെ രാജ്യത്ത് അദാനിമാരുമായി കൂട്ടുചേര്‍ന്ന് കൊള്ള നടത്തുന്നപ്രധാനമന്ത്രിക്കെതിരെ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍ നിന്നും ഒഴിവാക്കി ചോദ്യങ്ങളില്‍ നിന്നും ഒളിച്ചോടാമെന്ന് പ്രധാനമന്ത്രി വ്യാമോഹിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കല്‍പ്പറ്റ മുനിസിപ്പല്‍ ഓഫീസിന് പരിസരത്തു നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ചില്‍ നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്തു.ഐഎന്‍ടിയുസി ജില്ലാ പ്രസിഡണ്ട് പി പി ആലി അധ്യക്ഷനായിരുന്നു. ബി സുരേഷ് ബാബു, എം എ ജോസഫ്, ഉമ്മര്‍ കുണ്ടാട്ടില്‍, ഗിരീഷ് കല്‍പ്പറ്റ, സി എ ഗോപി, കെ കെ രാജേന്ദ്രന്‍, വര്‍ഗീസ് നെന്മേനി, ജിനി തോമസ്, കെ അജിത, താരിഖ് കടവന്‍, മോഹന്‍ദാസ് കോട്ടക്കൊല്ലി, ജോര്‍ജ് പടക്കൂട്ടില്‍, ഓ ഭാസ്‌കരന്‍, നജീബ് പിണങ്ങോട്, എസ് മണി, ജോസ് പടിഞ്ഞാറത്തറ, ആര്‍ ഉണ്ണികൃഷ്ണന്‍, ജ്യോതിഷ്‌കുമാര്‍ വൈത്തിരി,സി എ അരുണ്‍ദേവ്, ഹര്‍ഷല്‍ കോന്നാടന്‍, ഡിന്റോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍