പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ പത്മശ്രീ ചെറുവയല്‍ രാമന്‍ പുറപ്പെട്ടു

മാനന്തവാടി: രാജ്യത്തിന്റെ അഭിമാനനേട്ടം കരസ്ഥമാക്കിയ മാനന്തവാടി സ്വദേശി പത്മശ്രീ ചെറുവയല്‍ രാമന്‍ പത്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനായി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രി എട്ടരയോടെ കരിപ്പൂരില്‍ നിന്നുമാണ് അദ്ദേഹം മകനോടൊപ്പം ഡല്‍ഹിക്ക് പോയത്. നാളെ വൈകീട്ട് നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ രാഷട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങും.സി ഐ ഐസക് (സാഹിത്യം, വിദ്യാഭ്യാസം), എസ് ആര്‍ ഡി പ്രസാദ് (കായികം), വിപി അപ്പുക്കുട്ടന്‍ പൊതുവാള്‍ എന്നി മലയാളികളും രാമനോടൊപ്പം പുരസ്‌കാരം ഏറ്റുവാങ്ങും.
മാനന്തവാടി താലൂക്കിലെ കമ്മന ഗ്രാമത്തിലെ ചെറുവയല്‍ തറവാട്ടില്‍ കുറിച്യ കാരണവരായ ചെറുവയല്‍ രാമനെത്തേടി ഭാരതത്തിന്റെ അഭിമാന പുരസ്‌കാരങ്ങളിലൊന്നായ പത്മശ്രീ എത്തിയതിന്റെ സന്തോഷം ഇന്നും നാട്ടുകാര്‍ ആഘോഷിക്കുകയാണ്. അന്യംനിന്നുപോയ നിരവധി നെല്‍വിത്തുകളുടെ സംരക്ഷകനും സൂക്ഷിപ്പുകാരനും പ്രചാരകനുമാണ് ചെറുവയല്‍ രാമന്‍. തലമുറകളായി കൈവശം വന്നുചേര്‍ന്നതും സംഭരിച്ചതുമായ നിരവധി നെല്‍വിത്തുകള്‍ രാമന്റെ ശേഖരത്തിലുണ്ട്.
വിവിധ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു കോടികള്‍ ധൂര്‍ത്തടിച്ചും, ചെലവഴിച്ചും നടത്തുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന രാജ്യത്ത് ഒരു രൂപ പോലും സര്‍ക്കാരിന്റെ സാഹയമില്ലാതെയാണ് ഇത്തരം നെല്‍വിത്തുകള്‍ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് രാമനെ വ്യത്യസ്തനാക്കുന്നത്.രാമന്റെ കാര്‍ഷിക അനുഭവങ്ങള്‍ അറിയാനും വിത്തിനങ്ങളെക്കുറിച്ച് പഠിക്കാനും ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സന്ദര്‍ശകര്‍ ഇപ്പോഴും എത്തുന്നുണ്ട്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍