എം.സി.എച്ച് സുരക്ഷാ ട്രസ്റ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്തു.

കോഴിക്കോട്: വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന എം.സി.എച്ച് സുരക്ഷാ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണം നടത്തി. എം.കെ.രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. എം.സി.എച്ച് ട്രസ്റ്റ് ചെയര്‍മാന്‍ പി.അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. പി.എ മൊയ്തൂട്ടി മൗലവി (വയനാട് ) മെഡിക്കല്‍ കോളേജ് വികസന സമിതി അംഗം കെ.എന്‍. അനില്‍കുമാര്‍ , ജെ.ഡി.എസ് ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുള്ള, സകരിയ്യ പള്ളിക്കണ്ടി, റസീന സുബൈര്‍ കണിയാമ്പറ്റ , ഇ.എം മുഹമ്മദ് കുട്ടി (മലപ്പുറം) മൂസകോയ കെ.കെ, ടി.കെ ബാലഗോപാല്‍, ടി.കെ മുഹമ്മദ് കോയ ചെറൂപ്പ, ഒ.പത്മനാഭന്‍ , കെ.മുഹമ്മദ് ബഷീര്‍, ടി.വി.എം റിയാസ് എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍