വി.മൂസയുടെ നിര്യാണത്തില്‍ അനുശോചിച്ചു

കല്‍പ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലയുടെ മുന്‍ പ്രസിഡന്റും കല്‍പ്പറ്റയുടെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ നിറഞ്ഞുനിന്ന മഹത് വ്യക്തിയുമായിരുന്ന വി.മൂസ ഗൂഡലായിയുടെ നിര്യാണത്തില്‍ വ്യാപാരി യൂത്ത് വിംഗ് ജില്ല കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് എക്‌സല്‍, മുനീര്‍ നെടുംകരണ, ഉണ്ണി കാമിയോ, റെജിലാസ് കാവുംമന്ദം, റോബി ചാക്കോ, അന്‍വര്‍ മാനന്തവാടി, യൂനുസ് പനമരം, ഫൈസല്‍ മീനങ്ങാടി, സലാം മേപ്പാടി, മുത്തലിബ് കമ്പളക്കാട് എന്നിവര്‍ സംസാരിച്ചു.