ബൈക്കപകടത്തില്‍ ഒരാള്‍ മരിച്ചു.

പുല്‍പ്പള്ളി: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. പുല്‍പ്പള്ളിയിലെ മുന്‍ ചെമ്പ് പാത്ര വ്യാപാരിയായിരുന്ന താനിതെരുവ് അഴകുളത്ത് ജോസ് (70) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറ് മണിയോടെ പുല്‍പ്പള്ളി വിമലമേരി ഹോസ്പ്പിറ്റലിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. അപകടത്തില്‍ ആനപ്പാറ സ്വദേശി ഗണേശിന് സാരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ഭാര്യ: എല്‍സി. മക്കള്‍: ജസ്റ്റിന്‍, ജ്യോതി മരിയ, ജോമിനി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍