ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ക്ക് പരുക്കേറ്റു

മാനന്തവാടി വള്ളിയൂര്‍ക്കാവ് ബൈപ്പാസ് റോഡില്‍വെച്ച് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിച്ച് രണ്ട്പേര്‍ക്ക് പരുക്കേറ്റു. ബൈക്ക് യാത്രികരായ ആറാട്ടുതറ കീഴേത്ത് ജോര്‍ജ്ജ് (50), മാനന്തവാടി ഓര്‍ത്തിക്കല്‍ രാജന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നൂ സംഭവം. ഇരുവരേയും ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരുക്കേറ്റ രാജനെ പ്രാഥമിക ശുശ്രൂഷനല്‍കി വിട്ടയച്ചു. കാലിന് പരുക്കേറ്റ ജോര്‍ജ്ജ് ചികിത്സയിലാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍