വയനാട് ഗവ.എഞ്ചിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ തിരുവന്തപുരം ചാപ്റ്റര്‍ രൂപീകരിച്ചു.

തിരു/വയനാട്: വയനാട് ഗവ.എഞ്ചിനീയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ തിരുവനന്തപുരം ചാപ്റ്റര്‍ രൂപീകരിച്ചു. വൈസ് ചെയര്‍മാന്‍ അര്‍ജുന്‍ സുന്ദരേശന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.അനില്‍.ബി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്‌സ് വിഭാഗം മുന്‍ തലവനും സിഎപിഇ യുടെ ഡയറക്ടറുമായ ഡോ:താജുദീന്‍ അഹമ്മദ് മുഖ്യ അതിഥി ആയിരുന്നു. വയനാടു കോളേജില്‍ പഠിച്ച തിരുവനന്തപുരം ജില്ലയിലെ ഇരുപത്തിയഞ്ചോളം പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ പരിപാടിയില്‍ പങ്കെടുത്തു.പ്രസിഡന്റ്: രതീഷ്, വൈസ്.പ്രസി:അമല്‍ സെക്രട്ടറി:ശ്രീരാജ് , ജോയിന്റ് സെക്രട്ടറി:ജീനാ,ഷഹിന്‍ഷാ ട്രെഷര്‍: അനു , ജോ.ട്രെഷര്‍ ആര്യ,ലാലി,ബെന്‍സീഗര്‍,ജിബിന്‍,ആനന്ദ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയും രൂപികരിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍