കേരള പ്രീമിയര്‍ ലീഗ്: വയനാട് യുണൈറ്റഡ് എഫ്.സി ഗ്രൂപ്പ് ചാമ്പ്യന്മാര്‍

മലപ്പുറം: കേരള പ്രീമിയര്‍ ലീഗില്‍ മലപ്പുറം ലൂക്ക സോക്കര്‍ ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി 16 പോയിന്റുമായി വയനാട് യുണൈറ്റഡ് എഫ്.സി, കേരള പ്രീമിയര്‍ ലീഗ് ഫുട്ബാള്‍ 2022-23 സീസണില്‍ എ ഗ്രൂപ്പ് ചാമ്പ്യന്മാരായി കൊണ്ട് സൂപ്പര്‍ സിക്‌സില്‍ കടന്നു.മുന്നേറ്റ നിര താരം അബു ലയ്ഹ് ആണ് വയനാട് യുണൈറ്റഡ് എഫ് സിയുടെ രണ്ട് ഗോളുകളും നേടിയത്. ഗ്രൂപ്പില്‍ 7 കളികളില്‍ അഞ്ചും വിജയിച്ച ടീം ഒരു കളി മാത്രമാണ് പരാജയപ്പെട്ടത്. ഒരു കളി സമനിലയായി. അബു ലയ്ഹ് ആണ് കളിയിലെ താരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍