OPEN NEWSER

Sunday 06. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

വയനാട് ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്നു

  • Kalpetta
28 Jan 2023

 

കല്‍പ്പറ്റ:വയനാട് ജില്ലാതല ആധാര്‍ മോണിറ്ററിംഗ് കമ്മറ്റി യോഗം ചേര്‍ന്ന് ആധാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തി. നിര്‍ബന്ധിത അപ്ഡേഷനുകളും, ആധാര്‍ മൊബൈല്‍ ലിങ്കിംഗും ഇനിയും പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ആധാര്‍ പുതുക്കുന്നതിന് ജില്ലയിലെ പെര്‍മനന്റ് ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ ആധാറുമായി ബന്ധപ്പെട്ട് 5 വയസ്സിനു ശേഷവും, 15 വയസ്സിനു ശേഷവും ചെയ്യേണ്ട നിര്‍ബന്ധിത അപ്‌ഡേഷന്‍ നടത്തുന്നതിനായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളിലും സൗകര്യം ലഭിക്കും.

 

ആധാര്‍ കാര്‍ഡുകളിലെ തെറ്റു തിരുത്തല്‍ (കൃത്യമായ രേഖകള്‍ ഉണ്ടായിരിക്കണം), മൊബൈല്‍ ലിങ്കിംഗ് ഉള്‍പ്പടെ സേവനങ്ങള്‍ ജില്ലയിലെ ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളില്‍ ലഭ്യമാണ്. പത്തുവര്‍ഷം മുമ്പ് എടുത്തിട്ടുളള ആധാര്‍ കാര്‍ഡുകളിലെ ഡെമോഗ്രാഫിക് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി ഗുണഭോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലെ അഡ്രസ്സ് പ്രൂഫുമായി ആധാര്‍ എന്റോള്‍മെന്റ് കേന്ദ്രങ്ങളെ സമീപിക്കാം. കളക്ടറേറ്റില്‍ സബ് കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യു.ഐ.ഡി.എ.ഐ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍, യു.ഐ.ഡി.എ.ഐ ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആധാറുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് 04936 206265 എന്ന നമ്പറില്‍ ബന്ധപ്പെടണം.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍
  • ഇനി ഭക്ഷണം കഴിക്കാന്‍ പുറത്ത് പോകണ്ട; സ്‌കൂളുകളില്‍ മാ കെയര്‍ സജ്ജം
  • ഭരണ ഘടന സംരക്ഷണം പാര്‍ട്ടിയുടെ ഉത്തരവാദിത്തം: കെ.പ്രകാശ് ബാബു
  • അപകടാവസ്ഥയിലെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തിയിട്ടും ബസ് സ്റ്റാന്റ് കെട്ടിടം പ്രവര്‍ത്തിക്കുന്നതിനെതിരെ പരാതികള്‍ ഉയരുന്നു
  • എം.എല്‍.എ എക്‌സലന്‍സ് അവാര്‍ഡ് വിതരണവും ഓഡിറ്റോറിയം ഉദ്ഘാടനവും നാളെ
  • ചൂരല്‍മല, മുണ്ടക്കൈ ദുരന്ത ബാധിതര്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 108. 21 കോടി
  • വനിതാ കമ്മീഷന്‍ സെമിനാര്‍ നാളെ; മന്ത്രി ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്യും.
  • ടൗണ്‍ഷിപ്പ് നിര്‍മ്മാണം: വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും: മന്ത്രി കെ രാജന്‍
  • കേരളത്തില്‍ വീണ്ടും നിപ; പാലക്കാട് സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചു
  • കാട്ടാനയിറങ്ങി; വ്യാപാക കൃഷിനാശം
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show