ആദിവാസി ബാലന് നഷ്ട പരിഹാരം നല്‍ക്കണം:കോണ്‍ഗ്രസ്

പനമരം: അഞ്ചുകുന്ന് മങ്കാണി കോളനിയിലെ നിദ്വൈത് എന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടിയുടെ കാലിലെ മുള്ള് നീക്കം ചെയ്യാന്‍ അനാവശ്യ ശസ്ത്രക്രിയ ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ട്ര്‍മാരില്‍ നിന്നും സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കി കുടുംബത്തിന് നല്‍ക്ണമെന്ന് പനമരം ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ആവശ്യപ്പെട്ടു.ഒരു മുള്ള് കാലില്‍ തറച്ചിട്ട് അത് നീക്കം ചെയ്യുവാന്‍ പോലും കഴിയാതെ റഫര്‍ ചെയ്ത വയനാട് മെഡിക്കല്‍ കോളേജും സ്ഥലം മാറി ശസ്ത്രക്രിയ ചെയ്ത കോഴിക്കോട് മെഡിക്കല്‍ കോളേജും കേരളത്തിന്റെ ആരോഗ്യ രംഗത്തെ നിലവാര തകര്‍ച്ചയുടെ പ്രതീകങ്ങളാണ് തെളിയിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.യോഗത്തില്‍ പ്രസിഡണ്ട് കമ്മന മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ഷാജി ജേക്കബ്, ടി.കെ.മമ്മൂട്ടി, വാസു അമ്മാനി, ലത്തീഫ് ഇമിനാണ്ടി, തോമസ് വലിയ പടിക്കല്‍, ഷിജു എച്ചോം, കെ.ടി. കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, പി.ഡി.തോമസ്, സാബു നീര്‍വാരം, അനില്‍ പനമരം ,പി.കെ.യൂസ്ഫ്, സൊമ്പാസ്റ്റ്യന്‍ .ഇ.ജെ എന്നിവര്‍ പ്രസംഗിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍