വയനാട് ചുരത്തില്‍ മുറിവേറ്റ നിലയില്‍ യുവാവിനെ കണ്ടെത്തി ;ഒരു സംഘം വെട്ടി പരിക്കേല്‍പ്പിച്ചതാണെന്ന് സൂചന

താമരശ്ശേരി: വയനാട് ചുരത്തില്‍ ബൈക്ക് യാത്രികനായ യുവാവിനെ മുറിവേറ്റ നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ മണിയംകോട് സ്വദേശി സച്ചിനെയാണ് മുറിവേറ്റ നിലയില്‍ കണ്ടെത്തിയത്. ചുരം ഏഴാം വളവിലായിരുന്നു സംഭവം. ബൈക്കപകടത്തില്‍ പരിക്കേറ്റതാണെന്ന നിഗമനത്തില്‍ ഹൈവേ പോലീസും, ആംബുലന്‍സ് - ചുരം സംരക്ഷണ പ്രവര്‍ത്തകരും ചേര്‍ന്ന് സച്ചിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് തന്നെ കാറില്‍ വന്ന ഒരു സംഘമാളുകള്‍ വെട്ടി പരിക്കേല്‍പ്പിച്ചതായി സച്ചിന്‍ പറയുന്നത്. തിരുവനന്തപുരത്തെ അഭിഭാഷക വിദ്യാര്‍ത്ഥിയാണ് സച്ചിനെന്നാണ് ലഭ്യമായ വിവരം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍