ഗുണ്ടല്‍പേട്ടയില്‍ വെച്ച് കാര്‍ ഇടിച്ച് വയനാട് സ്വദേശിയായ കര്‍ഷകന്‍ മരിച്ചു

കുപ്പാടിത്തറ കുറുമ്പാലക്കോട്ട നെടുമല പാപ്പച്ചന്‍ എന്ന കുര്യാക്കോസ് (64) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കുര്യക്കോസ് ഗുണ്ടല്‍പേട്ടയില്‍ ഇഞ്ചി കൃഷി നടത്തി വരികയായിരുന്നു. മൃതദേഹം ഗുണ്ടല്‍പേട്ട ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഇന്ന് ഉച്ചയോടെ വീട്ടിലേക്ക് എത്തിക്കും. സിസിലിയാണ് ഭാര്യ.ലിസ,ലീന എന്നിവര്‍ മക്കളും ജിസ്സ്,ബിനോയി എന്നിവര്‍ മരുമക്കളുമാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍