കൊവിഡിനെക്കുറിച്ച് അനാവശ്യ ഭീതി പടര്‍ത്തരുത്; ഐഎംഎ

കൊവിഡിനെക്കുറിച്ച് അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് ഐഎംഎ. കൊവിഡ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദീര്‍ഘനാള്‍ നിലനില്‍ക്കുന്ന ഒരു രോഗമായി തുടരാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ കൊവിഡിനെ കുറിച്ച് അകാരണമായ ഭീതി ഉണ്ടാകുന്നത് നന്നായിരിക്കില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ പുതിയ വകഭേദങ്ങളെക്കുറിച്ച് ജീനോമിക് സീക്വന്‍സിഗ് മറ്റ് പല രോഗങ്ങളിലുമെന്നപോലെ ഇതിലും ശക്തമായി തുടരേണ്ടതിന്റെ ആവശ്യകത പ്രസക്തമാണ്. അത്തരം പരിശോധനകള്‍ കേരളത്തിലും വ്യാപകമായി ചെയ്യേണ്ടതായുണ്ട്.
ആരോഗ്യ പ്രവര്‍ത്തകര്‍, രോഗ ലക്ഷണമുള്ളവര്‍, അടച്ചിട്ട മുറികളില്‍ വളരെ അടുത്ത് ദീര്‍ഘനേരം അപരിചിതരുമായി സംസാരിക്കുന്നവര്‍ തുടങ്ങിയ ആള്‍ക്കാര്‍ മാസ്‌ക് ഉപയോഗിക്കേണ്ടതാണ്. ചില രാജ്യങ്ങളിലെ വ്യാപനം ഒമിക്രോണ്‍ വേരിയന്റിന്റെ ഉപവിഭാഗം ആയതിനാല്‍ തന്നെ ഗുരുതരമായ രീതിയിലേക്ക് രോഗം മാറുവാനുള്ള സാധ്യത കുറവാണ്. സമൂഹമാധ്യമങ്ങളില്‍ കൊവിഡ് ഉപവിഭാഗങ്ങളെക്കുറിച്ച് ഭീതിജനകമായ വസ്തുതകള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തള്ളിക്കളയുന്നു.
അകാരണമായി ഭീതി വരുത്തുന്ന ഇത്തരം സന്ദേശങ്ങളും പ്രവര്‍ത്തനങ്ങളും സ്വീകാര്യമല്ല. കൊവിഡുമായി ഒത്തിണങ്ങി ജീവിച്ചു പോകുന്ന രീതി ദീര്‍ഘകാലം തുടരേണ്ടിവരും എന്നുള്ളതാണ് വസ്തുത. പുതിയ ഔട്ട് ബ്രേക്കുകളെ കുറിച്ച് നിദാന്ത ജാഗ്രത പുലര്‍ത്തുവാനും അതിനെക്കുറിച്ച് നിരന്തരം വിശകലനം ചെയ്യുവാനുമുള്ള സംവിധാനങ്ങള്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ മുന്‍കാലങ്ങളിലെന്നപോലെ തുടരുന്നതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍