നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല; ആഘോഷദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യ മന്ത്രി
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പൊതു ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ല. ആഘോഷദിനങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.ആശുപത്രിയില്‍ പ്രവേശിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായോയെന്ന് സംസ്ഥാന തലത്തില്‍ പരിശോധിക്കും. പുതിയ വകഭേദങ്ങള്‍ ഉണ്ടായോ എന്നറിയാന്‍ പരിശോധന കൂടുതല്‍ ആയി നടത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.സംസ്ഥാനത്ത് കൊവിഡ് ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ്. ചൈനയെ അപേക്ഷിച്ച് കേരളത്തില്‍ വാക്‌സിനേഷനിലൂടെയുള്ള കൊവിഡ് പ്രതിരോധ ശേഷി കൂടുതലാണ്. 101.02 % പേര്‍ ഒന്നാം ഡോസ് വാക്‌സിനും, 88.55 % പേര്‍ രണ്ടാം ഡോസ് വാക്‌സിനും, മുന്നണി പോരാളികളില്‍ 19.30 % പേര്‍ കരുതല്‍ ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.
കൗമാരക്കാരുടെയും, കുട്ടികളുടെയും വാക്‌സിനേഷനിലും സംസ്ഥാനം മുന്നില്‍. 15-17 വയസ് പ്രായക്കാരില്‍, 84.16% ഒന്നാം ഡോസും, 57.12 % പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 12-14 പ്രായക്കാരില്‍ 64.8% ഒന്നാം ഡോസും, 24.97% പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
സംസ്ഥാനത്ത് നിരീക്ഷണം ശക്തമാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ആരംഭിക്കും. വ്യാപനശേഷി കൂടുതലുള്ള വകഭേദം മറ്റ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാനും നിര്‍ദേശം നല്‍കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍