വയനാട് ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക്; റോഡ് പ്രവൃത്തി നടക്കുന്നതിനാലാണ് ഗതാഗത തടസ്സം രൂക്ഷമായത്

താമരശ്ശേരി: ദേശീയപാത 766 ല്‍ താമരശ്ശേരി ചുരം ഒന്നാം വളവു മുതല്‍ എട്ടാം വളവ് വരെയുള്ള പൊളിഞ്ഞ ഭാഗങ്ങളില്‍റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാല്‍ ചുരത്തില്‍ ഗതാഗത കുരുക്ക് രൂക്ഷമായി. നിരവധി വാഹനങ്ങള്‍ മണിക്കൂറോളമായി കുടുങ്ങി കിടക്കുകയാണ്. വണ്‍വേ അടിസ്ഥാനത്തില്‍ ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ടെങ്കിലും വാഹനങ്ങളുടെ നീണ്ട നിരയാണ് ചുരത്തിലുള്ളത്. ഇന്നു മുതല്‍ പ്രവൃത്തി അവസാനിക്കുന്നതു വരെ ചുരത്തില്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചിരുന്നു. കൂടാതെ കെഎസ്ആര്‍ടിസി ബസിന്റെ ആക്‌സില്‍ പൊട്ടിയതും ഗതാഗത തടസ്സം രൂക്ഷമാകാന്‍ ഇടയാക്കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍