വടക്കുകിഴക്കന്‍ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്നും തുടരും

വടക്കുകിഴക്കന്‍ മേഖലയിലെ ഇന്ത്യയുടെ വ്യോമസേനാഭ്യാസം ഇന്നും തുടരും. യുദ്ധ വിമാനങ്ങള്‍ ഹെലികോപ്റ്ററുകള്‍ നിരീക്ഷണ വിമാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സേനാഭ്യാസത്തില്‍ പങ്കെടുക്കും. അതേസമയം ഇന്ത്യ-ചൈന സംഘര്‍ഷ വിഷയം കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്നും പാര്‍ലമെന്റില്‍ ഉയര്‍ത്തും.കിഴക്കന്‍ എയര്‍ കമാന്‍ഡിന്റെ കീഴിലുള്ള പ്രദേശത്താണ് സൈനിക അഭ്യാസം നടക്കുന്നത്. അഭ്യാസപ്രകടനത്തില്‍ റഫാല്‍, സുഖോയ് ഉള്‍പ്പെടെയുള്ള ഭൂരിഭാഗം മുന്‍നിര യുദ്ധവിമാനങ്ങളും പങ്കെടുക്കും. ഇന്ത്യ-ചൈന സംഘര്‍ഷ വിഷയം ചര്‍ച്ചക്കെടുക്കാത്ത സാഹചര്യത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിക്കുകയാണ്.രണ്ട് ദശാബ്ദത്തിലേറെയായി അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ യാങ്‌സേ മേഖലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍