ഇരുളത്ത് ബൈക്ക് അപകടത്തില്‍ 2 യുവാക്കള്‍ക്ക് ഗുരുതര പരുക്ക്

പുല്‍പ്പള്ളി ഇരുളത്ത് സ്വകാര്യ ബസ്സും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ച് 2 യുവാക്കള്‍ക്ക് ഗുരുതര പരുക്കേറ്റു.കണ്ണൂര്‍ നടുവില്‍ ഉത്തൂര്‍ ഓലിക്കല്‍ ഷൈന്‍ മാത്യു,തളിപ്പറമ്പ് നടുവില്‍ ചെറിയേണ്ടിരകത്ത് കെ നൗഷാദ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം കോഴിക്കോട് മൊഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു.പരുക്കേറ്റ ഷൈന്‍ മാത്യുവിനെ കോഴിക്കോട്മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.നൗഷാദിനെ ഇന്ന് രാത്രിയോടുകൂടി കൊണ്ടുപോകും.ഇരുവരും വയനാട് ആസ്ഥാനമായി ബിസിനസ് ചെയ്തുവരുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍