ബിജെപി മന്ത്രിസഭ ഗുജറാത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും

ബിജെപി മന്ത്രിസഭ ഗുജറാത്തില്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഭൂപന്ദ്ര പട്ടേലിന് ഒപ്പം 20 ഓളം പേരാകും മന്ത്രിമാരായി സത്യവാചകം ചോല്ലുക. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഗാന്ധിനഗറില്‍ നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ച്ചയായ ഏഴാം തവണയാണ് ഗുജറാത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. 182 അംഗ നിയമസഭയില്‍ 156 സീറ്റുകള്‍ നേടി ബിജെപി അധികാര തുടര്‍ച്ച നേടുകയായിരുന്നു. സംസ്ഥാന ഗവര്‍ണര്‍ ആചാര്യ ദേവവ്രത്ത് ഭൂപേന്ദ്ര പട്ടേലിലിനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിനല്കും. നിയമസഭാ മന്ദിരത്തിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന വേദിയില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആകും ചടങ്ങില്‍ പങ്കെടുക്കുക. സത്യപ്രതിഞ്ജ ചടങ്ങിന് ശേഷം ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ എക സിവില്‍ കോഡ് അടക്കമുള്ള സുപ്രധാന വിഷയങ്ങള്‍ പരിഗണനയ്ക്ക് എത്തും.
അതേ സമയം, പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേരാന്‍ നീക്കം ആരംഭിച്ച ആം ആദ്മി പാര്‍ട്ടി എംഎല്‍എ ഭൂപദ് ബയാനി ഇന്ന് തീരുമാനം പ്രഖ്യാപിച്ചേക്കും. ഭൂപദിനൊപ്പം പാര്‍ട്ടിയുടെ 4 എംഎല്‍എമാരും ബിജെപിയുമായി ചര്‍ച്ചയിലാണെന്നാണ് ഗുജറാത്തി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇക്കാര്യത്തിലും ഇന്ന് തീരുമാനമാമുണ്ടാകും. ഇന്നലെ മാധ്യമങ്ങളെ കണ്ട ആം ആദ്മി പാര്‍ട്ടി എംഎ എ ഭൂപദ് ബയാനി ബിജെപിയിയുമായി സഹകരിയ്ക്കുമെങ്കിലും പാര്‍ട്ടിയില്‍ ചേരില്ലെന്നാണ് പറഞ്ഞത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍