ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ ശരിയെന്ന് എല്ലാവര്‍ക്കും ബോധ്യമായി: റിട്ട.ജസ്റ്റിസ് കമാല്‍ പാഷ; അഡ്വ.തങ്കച്ചന്റെ പുസ്തകം പ്രകാശനം ചെയ്തു

കോഴിക്കോട്: പശ്ചിമ ഘട്ട പരിസ്ഥിതി സംബന്ധിച്ചുള്ള ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശകള്‍ ശരിയെന്ന് പുതിയ സാഹചര്യത്തില്‍ എല്ലാവര്‍ക്കും ബോധ്യപ്പെടുന്നതായി റിട്ട. ജസ്റ്റിസ് കമാല്‍ പാഷ .അഡ്വ തങ്കച്ചന്‍ രചിച്ച 'ലോക സമാധാനം വികസനം പരിസ്ഥിതി ' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട പരിസ്ഥിതി വിഷയത്തിലും കൃത്യമായി പഠിക്കാതെയാണ് രാഷ്ടീയ പാര്‍ട്ടികളും ഭരണകൂടവും നിലപാട് എടുത്തതെന്ന് അദ്ദേഹം പറഞ്ഞു.പുരോഗതിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ സുസ്ഥിര വികസനമാണ് പ്രായോഗികം. പ്രകൃതി സംരക്ഷണത്തെ കുറിച്ച് ഗാന്ധിജിയുടെ കാഴ്ചപ്പാട് ഇന്നും പ്രസക്തമാണ്.പരിസ്ഥിതി വിഷയത്തോടുളള മനുഷ്യന്റെ മനോഭാവമാണ് ആവിക്കലിലും കോതിയിലും പ്രകടമായത്. വനം സംരക്ഷണത്തിന്റെ കാര്യത്തിലും സര്‍ക്കാറിന് വ്യക്തതയില്ല . ഏറ്റവും വലിയ കയ്യേറ്റം സര്‍ക്കാറാണ് ചെയ്യുന്നത് . സമാധാനം പുലരണമെങ്കില്‍ സുസ്ഥിര വികസനവും പരിസ്ഥിതി സംരക്ഷണവും കാര്യക്ഷമമാക്കണം.അതാണ് തങ്കച്ചന്‍ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ളതെന്നും കമാല്‍ പാഷ പറഞ്ഞു.പ്രശസ്ത കവി പി കെ ഗോപി പുസ്തകം ഏറ്റുവാങ്ങി. ഗാന്ധി ഗൃഹം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. സി ആര്‍ നീലകണ്ഠന്‍ അധ്യക്ഷത വഹിച്ചു.പുസ്തകം ഭാവി കേരളത്തിന് പ്രത്യാശ നല്‍കുന്നതാണെന്ന് നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു. രചയിതാവ് അഡ്വ. തങ്കച്ചന്‍ പുരോസ്ഥിര വികസനം സംബന്ധിച്ച് പ്രഭാഷണം നടത്തി. പ്രൊഫ. ടി കെ രാമകൃഷ്ണന്‍ , അബ്ദുള്‍കലാം ആസാദ്, മുജീബ് അഹമ്മദ് , സി പി അബ്ദുറഹിമാന്‍ , എ എന്‍ മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍