'എന്നെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസില്‍ മത്സരം, അവരുടെ ചെളിയില്‍ താമര വിരിയിക്കും'; പ്രധാനമന്ത്രി

തനിക്കെതിരെ ചെളിവാരിയെറിയാനുള്ള മത്സരമാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് പ്രധാനമന്ത്രി മോദി. കോണ്‍ഗ്രസിന് എത്ര ചെളി വേണമെങ്കിലും അറിയാം. ചെളിയില്‍ മാത്രമാണ് താമര വിരിയുന്നതെന്നും മോദി പറഞ്ഞു. മോദിക്ക് 100 തലയുണ്ടോ എന്ന മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പരിഹാസത്തിനുള്ള മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.
''രാമഭക്തരുടെ നാട്ടില്‍ ഒരാളെ രാവണന്‍ എന്ന് വിളിക്കുന്നത് ശരിയല്ല. ആരാണ് മോദിയെ കൂടുതല്‍ അധിക്ഷേപിക്കുക എന്നതില്‍ കോണ്‍ഗ്രസില്‍ മത്സരമുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ഒരു കോണ്‍ഗ്രസ് നേതാവ് മോദി പട്ടിയെപ്പോലെ മരിക്കുമെന്ന് പറഞ്ഞിരുന്നു. ഹിറ്റ്ലറെ പോലെ മരിക്കുമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു. അവസരം കിട്ടിയാല്‍ ഞാന്‍ തന്നെ മോദിയെ കൊല്ലുമെന്ന് മറ്റൊരു നേതാവ് പറയുന്നു...' ഗുജറാത്തിലെ കലോലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി ആരോപിച്ചു.
''രാവണന്‍, രാക്ഷസന്‍ പോലെ കോണ്‍ഗ്രസ് നിരവധി പേരുകള്‍ എനിക്ക് ചാര്‍ത്തിത്തന്നു... അവര്‍ ഇങ്ങനെ വിളിക്കുന്നതില്‍ എനിക്ക് അത്ഭുതമില്ല, അത്തരം വാക്കുകള്‍ ഉപയോഗിച്ചിട്ടും കോണ്‍ഗ്രസിന് പശ്ചാത്താപമില്ലെന്ന് ഓര്‍ക്കുമ്പോള്‍ ഞാന്‍ ആശ്ചര്യപ്പെടുന്നു. ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയായ മോദിയെ അപമാനിക്കുന്നത് തങ്ങളുടെ അവകാശമാണെന്ന് കോണ്‍ഗ്രസ് കരുതുന്നു.''- മോദി കൂട്ടിച്ചേര്‍ത്തു. നേരത്തെ ഖാര്‍ഗെയുടെ 'രാവണ്‍' പരാമര്‍ശം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അവഹേളനമാണെന്ന് ബിജെപി ആരോപിച്ചിരുന്നു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍