കേരള പൊതുവില്‍പന നികുതി(ഭേദഗതി) ബില്ലിന്റെ കരടിന് അംഗീകാരം; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

1963 ലെ കെജിഎസ്ടി നിയമം ഭേദ?ഗതി ചെയ്യുന്നതിന് 2022ലെ കേരള പൊതുവില്‍പന നികുതി (ഭേദഗതി) ബില്ലിന്റെ കരടിന് മന്ത്രിസഭായോ?ഗം അംഗീകാരം നല്‍കി. സംസ്ഥാനത്തിനകത്ത് വിദേശമദ്യം നിര്‍മ്മിക്കുകയും വില്‍ക്കുകയും ചെയ്യുന്ന ഡിസ്റ്റലറികള്‍ക്ക് ഈടാക്കുന്ന 5 ശതമാനം ടേണ്‍ ഓവര്‍ ടാക്‌സ് ഒഴിവാക്കുമ്പോള്‍ ഉണ്ടാകുന്ന വരുമാന നഷ്ടം പരിഹരിക്കാന്‍ വിദേശമദ്യത്തിന്റെ കെജിഎസ്ടി നിരക്ക് 4 ശതമാനം വര്‍ധിപ്പിക്കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമഭേദ?ഗതി.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍:
വടകര ആയഞ്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം നല്‍കും. വടകര പൊലീസ് കസ്റ്റഡിയില്‍ എടുത്തതിനു ശേഷം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ഇദ്ദേഹം കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു. സജീവന്റെ മാതാവ് ജാനു, ജാനുവിന്റെ സഹോദരി നാരായണി എന്നിവര്‍ക്ക് അവരുടെ ജീവിതകാലം വരെ പ്രതിമാസം 3,000 രൂപ വീതം നല്‍കാനാണ് തീരുമാനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍