OPEN NEWSER

Sunday 31. Aug 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

അര്‍ജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ; സൗദി ജയം ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക്

  • International
22 Nov 2022

 ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസ്സിയുടെ അര്‍ജന്റീനയെ ഞെട്ടിച്ച് സൗദി അറേബ്യ. ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തില്‍ കരുത്തരായ അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സൗദി അട്ടിമറിച്ചു. സലേഹ് അല്‍ഷെഹ്രി, സേലം അല്‍ ദവ്‌സരി എന്നിവര്‍ സൗദിക്കായി ലക്ഷ്യം കണ്ടപ്പോള്‍ ആദ്യപകുതിയില്‍ ലഭിച്ച പെനാലിറ്റി മെസ്സിയും ഗോളാക്കി.

അറിവുള്ളവര്‍ പറയും എതിരാളി എത്ര ചെറുതാണെങ്കിലും വിലകുറച്ച് കാണരുതെന്ന്. ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് സംഭവിച്ചതും അതാണ്. ജയം കൈവെള്ളയില്‍, എത്ര ഗോള്‍ പിറക്കും? അതില്‍ മിശിഹായുടെ സംഭാവന എത്ര? ഇതുമാത്രം അറിയാന്‍ കാത്തിരുന്നവര്‍ പക്ഷേ സൗദിയെ വിലകുറച്ചു കണ്ടു.

കളിയുടെ 10 ആം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മെസ്സി തന്റെ 2022 ലോകകപ്പ് ആരംഭിച്ചു. ആരാധക ആവേശം അണപൊട്ടിയ നിമിഷം. പരെഡെസിനെ അല്‍ ബുലയാഹി ബോക്സിനകത്തുവെച്ച് ഫൗള്‍ ചെയ്തതിനാണ് റഫറി അര്‍ജന്റീനയ്ക്കനുകൂലമായി പെനാല്‍ട്ടി വിധിച്ചത്. സൗദി അറേബ്യയ്ക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയില്‍ അര്‍ജന്റീന വലയില്‍ പന്തെത്തിച്ചത് ആകെ നാലു തവണയാണ്. പക്ഷേ ഓഫ്‌സൈഡ് കെണിയില്‍ കുരുങ്ങിയതോടെ ഗോള്‍ അനുവദിക്കപ്പെട്ടത് ഒന്നില്‍ മാത്രം.

22-ാം മിനിറ്റില്‍ മെസ്സി വീണ്ടും വലകുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. പിന്നാലെ 28-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസും ലക്ഷ്യം കണ്ടെങ്കിലും ഇക്കുറിയും ഓഫ്‌സൈഡ് വില്ലനായി. 34-ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി അര്‍ജന്റീന പന്ത് സൗദി വലയിലെത്തിച്ചെങ്കിലും ഇത് ആവര്‍ത്തിച്ചു. മെസ്സിയുടെ ഒറ്റ ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു. രണ്ടാം പകുതിയില്‍ കളി മാറി. സൗദിയുടെ സമനില ഗോള്‍ എത്തി. 48 ആം മിനിറ്റില്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ പന്ത് സാലിഹ് അല്‍ഷെഹ്രി വലയില്‍ എത്തിച്ചു.

53 ആം മിനിറ്റില്‍ രണ്ടാം ഗോള്‍. അര്‍ജന്റീനയുടെ പ്രതിരോധം നോക്കി നില്‍ക്കെ സേലം അല്‍ ദവ്‌സരിയുടെ ഒരു ഷാര്‍പ്പ് ഷൂട്ട്. ലീഡ് നേടിയതോടെ സൗദി പ്രതിരോധം ശക്തമാക്കി. ഇടം വലം അനങ്ങാന്‍ അനുവദിക്കാതെ അര്‍ജന്റീനയെ പൂട്ടി. ഇടയില്‍ വീണു കിട്ടിയ അവസരം മെസ്സി പാഴാക്കി. മത്സരം ചൂട് പിടിച്ചതോടെ മഞ്ഞ കാര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. എട്ട് മിനിറ്റ് അധിക സമയം ലഭിച്ചിട്ടും സമനിലയ്ക്കായുള്ള അര്‍ജന്റീനയുടെ ശ്രമങ്ങള്‍ തുടര്‍ന്നു. പക്ഷേ ഗോള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാന വിസില്‍ മുഴക്കാന്‍ അമാന്തിച്ച റിഫ്രീ ഒടുവില്‍ സൗദി വിജയം വിളിച്ചോതി.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്
  • തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നല്‍കും: മന്ത്രി മുഹമ്മദ് റിയാസ്
  • സംസ്ഥാനത്തെ വാണിജ്യടൂറിസം മേഖലയ്ക്ക് കുതിപ്പേകാന്‍ ആനക്കാം പൊയില്‍ കള്ളാടിമേപ്പാടി തുരങ്കപാത;തുരങ്കപാത നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു
  • കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ നാല് പേര്‍ക്ക് പരിക്ക്
  • വയനാട് ജില്ലയില്‍ എലിപ്പനി മരണങ്ങള്‍ വര്‍ദ്ധിക്കുന്നു: ചികിത്സതേടാന്‍ ഒട്ടും വൈകരുത്: ഡിഎംഒ; ജില്ലയിലെ ഏറ്റവും പ്രധാന പൊതുജനാരോഗ്യ പ്രശ്‌നം;2024 ല്‍ 532 കേസുകള്‍, 25 മരണങ്ങള്‍; 2025 ജൂലൈ വരെ 147 കേസുക
  • താമരശ്ശേരി ചുരത്തില്‍ വാഹനാപകടം
  • താമരശ്ശേരി ചുരത്തില്‍ മള്‍ട്ടിആക്‌സില്‍ വാഹനങ്ങള്‍ക്കും പ്രവേശനാനുമതി ;ഒറ്റവരിയായുള്ള ഗതാഗത നിയന്ത്രണം തുടരും
  • സി.കെ. ജാനു എന്‍ഡിഎ വിട്ടു
  • പട്ടികവര്‍ഗ്ഗ വിഭാഗക്കാരായ ഭൂരഹിതര്‍ക്ക് ഭൂമി വാങ്ങി നല്‍കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം: വയനാട് ജില്ലാ സമിതി യോഗം
  • സ്വപ്നസാക്ഷാത്കാരമായി ആനക്കാംപൊയില്‍ കള്ളാടി മേപ്പാടി തുരങ്കപാത ;നിര്‍മാണ പ്രവൃത്തി ആനക്കാംപൊയില്‍ സെന്റ് മേരീസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും; തുരങ്ക നിര്‍മാണം ആദ്യം തുടങ്ങു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show