കാര്‍ നിയന്ത്രണംവിട്ട് ട്രഞ്ചിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

പാല്‍വെളിച്ചം-കുറുവാദ്വീപ് റോഡില്‍ കോണവയിലിനടുത്ത് നിയന്ത്രണംവിട്ട കാര്‍ വനത്തിലൂടെ നിരങ്ങിനീങ്ങി ട്രഞ്ചിലേക്ക് മറിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെയാണ് സംഭവം. വടകര സ്വദേശികളായ നാലംഗസംഘം സഞ്ചരിച്ചകാറാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇവര്‍ നാലുപേരും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കൊടിയ വളവും, ഇരുഭാഗത്തും വനമേഖലയുമായ റോഡിന്റെ ഈ ഭാഗത്ത് നിരന്തരം അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. റോഡരികില്‍ സംരക്ഷണവേലി നിര്‍മ്മിക്കുകയോ, അപായ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍