നൈജീരിയക്കെതിരെ പോര്‍ച്ചുഗലിന് വമ്പന്‍ ജയം
ഖത്തര്‍ ലോകകപ്പ് സൗഹൃദമത്സരത്തില്‍ നൈജീരിയക്കെതിരെ പോര്‍ച്ചുഗലിന് വമ്പന്‍ ജയം. മടക്കമില്ലാത്ത നാല് ഗോളുകള്‍ക്കാണ് പോര്‍ച്ചുഗല്‍ നൈജീരിയയെ വീഴ്ത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ബ്രൂണോ ഫെര്‍ണാണ്ടസ് ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ഗോണ്‍സാലോ റാമോസ്, ജാവോ മരിയോ എന്നിവരും ഗോള്‍ ലിസ്റ്റില്‍ ഇടം നേടി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്. വയറ്റില്‍ അണുബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ക്രിസ്റ്റ്യാനോ ഇന്നലെ ടീമില്‍ ഉള്‍പ്പെടാതിരുന്നത്.
9ആം മിനിട്ടില്‍ തന്നെ പോര്‍ച്ചുഗല്‍ മുന്നിലെത്തി. ഡിയോഗോ ഡാലോട്ടിന്റെ അസിസ്റ്റില്‍ നിന്ന് ബ്രൂണോ ഫെര്‍ണാണ്ടസാണ് ഗോള്‍ നേടിയത്. 35ആം മിനിട്ടില്‍ പോര്‍ച്ചുഗലിന് അനുകൂലമായ പെനാല്‍റ്റി. ബെര്‍ണാഡോ സില്‍വയുടെ ക്രോസില്‍ നൈജീരിയന്‍ താരത്തിന്റെ കൈ തട്ടിയതിനു ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഗോളാക്കി മാറ്റി. 81ആം മിനിട്ടില്‍ ലഭിച്ച നൈജീരിയക്ക് ലഭിച്ച പെനാല്‍റ്റി ഇമ്മാനുവല്‍ ഡെന്നിസ് പാഴാക്കി. അടുത്ത മിനിട്ടിലാണ് പോര്‍ച്ചുഗലിന്റെ നാലാം ഗോള്‍ വന്നത്. റാഫേല്‍ ഗുറേറോയുടെ അസിസ്റ്റില്‍ നിന്ന് അരങ്ങേറ്റക്കാരനായ ഗോണ്‍സാലോ റാമോസ് പോര്‍ച്ചുഗലിന്റെ മൂന്നാം ഗോള്‍ നേടി. 2 മിനിട്ടിനു ശേഷം ജാവോ മരിയോയിലൂടെ പോര്‍ച്ചുഗല്‍ ഗോള്‍വേട്ട പൂര്‍ത്തിയാക്കി. ഗോണ്‍സാലോ റാമോസ് ആണ് ഗോളിനു വഴിയൊരുക്കിയത്.
ഉറുഗ്വെ, ദക്ഷിണ കൊറിയ, ഘാന എന്നീട് ടീമുകള്‍ക്കൊപ്പം ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് പോര്‍ച്ചുഗല്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നവംബര്‍ 24നാണ് പോര്‍ച്ചുഗലിന്റെ ലോകകപ്പിലെ ആദ്യ മത്സരം. ഘാനയാണ് എതിരാളികള്‍. 29ന് ഉറുഗ്വെയെയും ഡിസംബര്‍ 2ന് ദക്ഷിണ കൊറിയയെയും പോര്‍ച്ചുഗല്‍ നേരിടും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍