മരത്തടി കയറ്റിവന്ന ലോറി മറിഞ്ഞു ;ആര്‍ക്കും പരിക്കില്ല

കാട്ടിക്കുളം: കാട്ടിക്കുളം എടയൂര്‍കുന്നില്‍ തടി കയറ്റിവന്ന ലോറി മറിഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. റോഡരികില്‍ മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടത് മൂലം കൂടുതല്‍ അരിക് ചേര്‍ന്ന് പോകുന്നതിനിടെ ചക്രങ്ങള്‍ താഴ്ന്ന് പോകുകയും തുടര്‍ന്ന് ലോറി ചരിഞ്ഞ് മറിയുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. എടയൂര്‍ കുന്നില്‍ നിന്നും പെരുമ്പാവൂര്‍ ഭാഗത്തേക്ക് തടി കഷണങ്ങള്‍ കയറ്റി പോകുന്നതിനിടെ ഇന്ന് വൈകീട്ടായിരുന്നു അപകടം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍