നിയന്ത്രണം വിട്ട ബൈക്കിടിച്ച് 4 വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു

മാനന്തവാടി കല്ലുമൊട്ടന്‍കുന്ന് സ്വദേശികളായ ഡോണ (15), ഡെന്‍വിന്‍ (7),മിഥു (9), അഞ്ജലി (16) തുടങ്ങിയവര്‍ക്കാണ് പരുക്കേറ്റത്. എല്ലാവരുടേയും നിസാരമായ പരുക്കാണ്. ഇന്നുച്ചക്ക് മതബോധന ക്ലാസ് കഴിഞ്ഞ് പോകുകയായിരുന്നു കുട്ടികള്‍. പ്രദേശവാസികളായ രണ്ട് കുട്ടികള്‍ഓടിച്ച ബൈക്കാണ് ഇവരെ ഇടിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഈ ഭാഗത്ത് ഇരു ചക്രവാഹനങ്ങളുടെ അമിത വേഗതയെ കുറിച്ച് പലതവണ പരാതി പറഞ്ഞിട്ടും ബൈക്ക് യാത്രികര്‍ യാതൊരു ശ്രദ്ധയും അക്കാര്യത്തില്‍ കാണിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഇനിയും ഇത്തരത്തില്‍ അപകടകരമായി വാഹനമോടിക്കുന്നവരെ തടഞ്ഞുനിര്‍ത്തി നിയമപാലകര്‍ക്ക് കൈമാറുമെന്നും നാട്ടുകാര്‍ പറഞ്ഞു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍