വാര്‍ഷിക ജനറല്‍ ബോഡിയും ഓണാഘോഷവും സംഘടിപ്പിച്ചു

യുഎഇ: പ്രവാസി വയനാട് യുഎഇ അജ്മാന്‍ ചാപ്റ്റര്‍ അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഹാളില്‍ വെച്ച് ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡിയും ഓണാഘോഷവും സംഘടിപ്പിച്ചു.അജ്മാന്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഷിനോജ് മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അജ്മാന്‍ ചാപ്റ്റര്‍ അഡൈ്വസറി ബോര്‍ഡ് മെമ്പര്‍ അനില്‍ ജോസ് ഉദ്ഘാടനം ചെയ്തുഅജ്മാന്‍ ചാപ്റ്റര്‍ ജനറല്‍ കണ്‍വീനര്‍ നിബിന്‍ 2020 -22 കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.അജ്മാന്‍ ചാപ്റ്റര്‍ ട്രഷറര്‍ സജീവ് മുഹമ്മദ് 2020 -22 കാലയളവിലെ കണക്ക് അവതരിപ്പിച്ചു. പ്രവാസി വയനാട് യുഎഇ സെന്‍ട്രല്‍ കമ്മിറ്റി മെമ്പര്‍ ശ്രീ സാജന്‍ വര്‍ഗീസ്, അജ്മാന്‍ ചാപ്റ്റര്‍ കണ്‍വീനര്‍ ശ്രീമതി മോള്‍വി സജി, സെന്‍ട്രല്‍ കമ്മിറ്റി മെമ്പേഴ്സ് ബിനോയ് നായര്‍ & ഗിരീഷ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്നു സെന്‍ട്രല്‍ കമ്മിറ്റി പ്രതിനിധികള്‍ ബിനോയ് നായര്‍ & ശ്രീ ഗിരീഷ് എന്നിവരുടെ നേതൃത്വത്തില്‍ 2022 -23 കാലഘട്ടത്തിലേക്കുള്ള അജ്മാന്‍ ചാപ്റ്റര്‍ ഭരണ സമിതി ഭാരവാഹികളെ ഐക്യകണ്‌ഠേന തിരഞ്ഞെടുക്കുകയും ചെയ്തു. 2022 -23 കാലഘട്ടത്തിലേക്കുള്ള അജ്മാന്‍ ചാപ്റ്റര്‍ ഭരണ സമിതിയിലേക്ക് ചെയര്‍മാന്‍ ആയി സാജന്‍ വര്‍ഗീസ് ജനറല്‍ കവീനര്‍ ആയി നിബിന്‍ നിഷാദ് കെ ട്രെഷറര്‍ ആയി അനസ് കൈതക്കല്‍രക്ഷാധികാരികള്‍ ആയി അനില്‍ ജോസ്, സജീവ് മുഹമ്മദ്, സജി ടി.വി എന്നിവരെയും മറ്റു ഭാരവാഹികളെയും തിരഞ്ഞെടുത്തു .


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍