ലോറിയും കാറും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു

മീനങ്ങാടി: മീനങ്ങാടി പനങ്കണ്ടി വളവില്‍ ലോറിയും കാറും കൂട്ടിയിടിച്ചു. കാര്‍ യാത്രികരായ 3 പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശികളായ അക്ഷയ് (27) പി.എസ് സിജോ (30), പി.ജെ സിജോ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂവരേയും കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില അതീവ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പ്രസ്തുത മേഖലയില്‍ അപകടങ്ങള്‍ പതിവായതായി നാട്ടുകാര്‍ ആരോപിച്ചു. വിദ്യാര്‍ത്ഥികളടക്കമുള്ള ധാരാളമാളുകള്‍ ദിനംപ്രതി സഞ്ചരിക്കുന്ന ഇവിടെ വേഗത നിയന്ത്രണ സംവിധാനങ്ങള്‍ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ റോഡിനെ കുറിച്ച് പരിചിതമല്ലാത്തവര്‍ക്ക് മിക്കപ്പോഴും അപകട സാധ്യത ഉണ്ടാകാറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍