പ്രശ്‌നങ്ങള്‍ പരിഹരിച്ചു; വാട്ട്‌സാപ്പ് തിരികെയെത്തി

ഡല്‍ഹി: സേവനം നിലച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്‍സ്റ്റന്റ് മെസേജിംസ് സേവനമായ വാട്‌സാപ്പ് തിരികെയെത്തി. ആദ്യം വാട്‌സാപ്പ് മൊബൈല്‍ ആപ്പുകളിലെ പ്രശ്‌നമാണ് പരിഹരിക്കപ്പെട്ടത്. എന്നാല്‍, ആപ്പില്‍ നിന്ന് കൈമാറുന്ന സന്ദേശങ്ങളില്‍ ഡബിള്‍ ടിക്ക് കാണിക്കുന്നുണ്ടായിരുന്നില്ല. സിംഗിള്‍ ടിക്ക് ആണ് ഡെലിവര്‍ ആയ മെസേജുകളിലും കണ്ടിരുന്നത്. ഇത് പരിഹരിക്കപ്പെട്ടിട്ടുണ്ട്. വാട്‌സാപ്പ് വെബും വൈകാതെ പുനസ്ഥാപിക്കപ്പെട്ടു.ആദ്യം ഡബിള്‍ ടിക്ക് കാണാതെയും പിന്നാലെ ഗ്രൂപ്പ് മെസേജുകള്‍ പോവാതായതോടെയുമാണ് വാട്ട്സപ്പ് സേവനം പൂര്‍ണമായും നിലച്ചത്. ഇതോടെ ഉപഭോക്താക്കള്‍ ആശങ്കയിലായി.ഏകദേശം ഒരു മണിക്കൂറായി വാട്ട്സപ്പില്‍ അയക്കുന്ന മെസേജുകളില്‍ ഡബിള്‍ ടിക്കില്ലായിരുന്നു. അല്പ സമയത്തിനകം തന്നെ സേവനം പൂര്‍ണമായി നിലക്കുകയായിരുന്നു.വാട്സപ്പില്‍ എന്താണ് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ട്വിറ്ററിലും ഫെയ്സ്ബുക്കിലും പൊരിഞ്ഞ ചര്‍ച്ചകള്‍ നടക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍