മഴക്കാലം:വയനാട് ജില്ലയില്‍ മണ്ണ് ഘനനത്തിന് നിയന്ത്രണം

ജില്ലയില്‍ മഴക്കാല മുന്‍കരുതല്‍ എന്ന നിലയില്‍ ഓഗസ്റ്റ് 15 വരെ കുന്നിടിച്ച് മണ്ണ് എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ ദുരന്തനിവാരണ സമിതി ചെയര്‍മാന്‍കൂടിയ ജില്ലാ കളക്ടര്‍ ഉത്തരവായി. കാലവര്‍ഷത്തില്‍ വ്യാപകമായി കുന്നിടിക്കുന്നത് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യത്തിലാണിത്. യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണിടിക്കുന്നതും നീക്കം ചെയ്യുന്നതും തടയും. ഇക്കാര്യത്തില്‍ ആവശ്യമായ പരിശോധന ജിയോളജിസ്റ്റ്, താലൂക്ക് തഹസില്‍ദാര്‍മാര്‍ സ്വീകരിക്കേണ്ടതാണ്.ജില്ലയിലെ കെട്ടിടങ്ങളുടെ ഉയരപരിധി നിയന്ത്രിച്ചുകൊണ്ട് മുന്‍ ഉത്തരവില്‍ ഭാഗികമായി ഭേദഗതി വരുത്താന്‍ ജൂണ്‍ 12 ന് കൂടിയ ദുരന്തനിവാരണ സമിതി യോഗം തീരുമാനിച്ചു. മുനിസിപ്പാലിറ്റികളില്‍ 15 മീറ്റര്‍/അഞ്ച് നില എന്നത് 16മീറ്റര്‍/അഞ്ച് നില എന്നാക്കിമാറ്റിയിട്ടുണ്ട്. ബാക്കിയുള്ള വ്യവസ്ഥകള്‍ക്ക് മാറ്റമില്ല.ജില്ലാ എമര്‍ജന്‍സി ഓപ്പറേറ്റിങ് സെന്ററില്‍ റവന്യൂ, പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളുടെ ജീവനക്കാര്‍ 24 മണിക്കൂറും ജോലിയിലുണ്ടായിരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനായി ആവശ്യമായ ജീവനക്കാരെ വകുപ്പുമേധാവികള്‍ ഷിഫ്റ്റ് വ്യവസ്ഥയില്‍ നിയോഗിക്കേണ്ടതാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍