OPEN NEWSER

Thursday 30. Jun 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

എന്‍ട്രന്‍സ് പരീക്ഷയില്‍ അത്യുജ്ജ്വല  വിജയവുമായി അശ്വിന്‍ വിശ്വനാഥ്;കൂലിപ്പണിക്കാരായ മാതാപിതാക്കളുടെ മകന്‍ നേടിയത്  എസ് സി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക് 

  • Mananthavadi
20 Jun 2017

കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ ഫലം പുറത്ത് വന്നപ്പോള്‍ എസ് സി വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ അശ്വിന്‍ വയനാടിന്റെ അഭിമാനമായി. കൂലിപ്പണിക്കാരായ തോല്‍പ്പെട്ടി കൊല്ലിക്കല്‍ വീട്ടില്‍ വിശ്വനാഥന്‍ന്റെയും സുമതിയുടെയും മൂത്തമകനാണ് അശ്വിന്‍. പട്ടിക ജാതി വിഭാഗത്തില്‍ ചെറുമ സമുദായത്തില്‍പ്പെട്ടരാണ് അശ്വിന്റെ കുടുംബം. പൂക്കോട് നവോദയയിലെ വിദ്യാര്‍ത്ഥിയായ അശ്വിന്‍ നേടിയത് പ്രതിസന്ധികളെ തരണം ചെയ്തുകൊണ്ടുള്ള ഉജ്ജ്വലവിജയം.

ഒന്നാം ക്ലാസ്സ് മുതല്‍ അഞ്ചാം ക്ലാസ്സുവരെ തോല്‍പ്പെട്ടി ഗവ യു പി സ്‌കൂളിലും തുടര്‍ന്ന് പ്ലസ്ടു വരെ പൂക്കോട് നവോദയ സ്‌കൂളിലുമാണ് അശ്വിന്‍ വിശ്വനാഥ് പഠിച്ചത്. പ്ല്സ് ടു പരീക്ഷയില്‍ 94.8% മാര്‍ക്കോട് കൂടി വിജയിച്ച അശ്വിന്‍ പാല ബ്രില്ല്യന്‍സ് കോച്ചിംഗ് സെന്ററില്‍  പരിശീലനത്തിനായി ചേരുകയായിരുന്നു.  കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ. പരീക്ഷയുടെ റിസല്‍ട്ട് ഇന്നാണ് വന്നത്. ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ വേഗതയില്ലായ്മമൂലം തനിക്ക് റിസല്‍ട്ട് നോക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സുഹൃത്തുക്കള്‍ വിളിച്ചുപറഞ്ഞപ്പോഴാണ് താന്‍ അക്കാര്യം അറിഞ്ഞതെന്നും അശ്വിന്‍ പറഞ്ഞു.  കേരള എഞ്ചിനീയറിംഗ് എന്‍ട്രന്‍സില്‍ ഉന്നത റാങ്ക് നേടിയ അശ്വിന്  മദ്രാസ് ഐ ഐ ടിയില്‍ ചേര്‍ന്ന്  തുടര്‍പഠനം നടത്താനാണ് താല്‍പര്യം. അതിനായി അലോട്ട്മെന്റിനായി കാത്തിരിക്കുകയാണെന്നും അശ്വിന്‍ ഓപ്പണ്‍ ന്യൂസറോട് പറഞ്ഞു. തന്റെ വീട്ടുകാരുടെയും നവോദയ സ്‌കൂളിലെയും ബ്രില്ല്യന്‍സ് കോച്ചിംഗ് കേന്ദ്രത്തിലെയു0 അധ്യാപകരുടെയും  പിന്തുണകൊണ്ടാണ് തനിക്ക് ഇങ്ങനെയൊരു നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് അശ്വിന്‍ പറയുന്നു.

 

 സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബമായിട്ടുകൂടി മകന്റെ വിദ്യാഭ്യാസത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാകാത്ത മാതാപിതാക്കള്‍ കടംവാങ്ങിയും മറ്റുമാണ് അശ്വിനെ എന്‍ട്രന്‍സ് പരിശീലത്തിന് അയച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക്  ബ്രില്ല്യന്‍സ് നല്‍കുന്ന ഫീസ് ഇളവുകളും മറ്റും തനിക്ക് ഏറെ സഹായകരമായതായി അശ്വിന്‍ പറഞ്ഞു.

അച്ഛനും അമ്മയും, സഹോദരിയും അച്ഛമ്മയും അടങ്ങുന്നതാണ് അശ്വിന്റെ കുടുംബം. പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍  എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും മക്കളെ പഠിപ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നാണെന്നാണ് കൂലിപ്പണിക്കാരനായ വിശ്വനാഥിന്റേയും, തോല്‍പ്പെട്ടിയിലെ ഒരു ആയുര്‍വേദ സ്ഥാപനത്തിലെ കുക്കായ സുമതിയുടേയും അഭിപ്രായം. അശ്വിന്റെ സഹോദരി ആതിര കാട്ടിക്കുളം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. സകലസൗകര്യങ്ങള്‍ക്ക് നടുവില്‍ ഉന്നത പരിശീലനങ്ങള്‍ ലഭിച്ചിട്ടും എന്‍ട്രന്‍സ് ലിസ്റ്റില്‍ കയറിക്കൂടാന്‍ കഴിയാതെ വിധിയെ പഴിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അശ്വിന്‍ ഒരു പാഠമാണ്.

 

 

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • യുവാവിനെ തട്ടിക്കൊണ്ട് പോയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • പോക്‌സോ കേസ് പ്രതിക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
  • രാഹുല്‍ഗാന്ധി എം.പി നാളെ വയനാട്ടില്‍
  • സംസ്ഥാനത്ത് വ്യാപക മഴ തുടരും; വടക്ക് കനക്കും, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
  • ഒരു വര്‍ഷം കൊണ്ട് വയനാട് ജില്ലയില്‍ എക്സൈസ് വകുപ്പ് രജിസ്റ്റര്‍ ചെയ്തത് 1226 കേസുകള്‍
  • വന്യമൃഗ ശല്യത്തിനെതിരെ ആത്മഹത്യാ ഭീഷണിയുമായി വയോധികനായ കര്‍ഷകന്‍. 
  • കേരളത്തില്‍ കൊവിഡ് കണക്കുകള്‍ ഉയരുന്നു; ജാഗ്രത കൈവിടരുത്
  • കെ സ്വിഫ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു 
  • ബഫര്‍ സോണ്‍ വിഷയം; ബിജെപി  വയനാട് പ്രതിനിധി സംഘം  പ്രധാനമന്ത്രിയെ കാണും: 
  • ടി.സിദ്ദീഖ് എംഎല്‍എയുടെ സുരക്ഷാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show