OPEN NEWSER

Friday 14. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് കളര്‍കോഡ് നിര്‍ബന്ധം, ഇളവ് നല്‍കാനാകില്ല

  • Keralam
11 Oct 2022

 

തിരുവനന്തപുരം: വടക്കഞ്ചേരി ബസ്സപകടത്തിന്റെ പശ്ചാത്തലത്തില്‍ ടൂറിസ്റ്റ് ബസ്സുകളുടെ നിയമലംഘനത്തിനെതിരെ കര്‍ശന നടപടിയെുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കി. യൂണിഫോം കളര്‍കോഡ് ഉടന്‍ നടപ്പാക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തില്‍ ഇളവു വേണമെന്ന് ഗതാഗതമന്ത്രിയെക്കണ്ട് ബസ്സുടമകള്‍ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു.

ടൂറിസ്റ്റ് ബസ്സുകള്‍ക്ക് വെള്ള നിറത്തിലുള്ള പെയിന്റടിക്കണമെന്നാണ് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റിയുടെ തീരുമാനം. അടുത്ത ഫിറ്റ്‌നസ് ടെസ്റ്റ് വരെ ഇതിന് ഇളവ് നല്‍കിയിരുന്നു. ഈ ഇളവാണ് ഹൈക്കോടതി തള്ളിക്കളഞ്ഞത്,ഹൈക്കോടതി നിര്‍ദേശം അതുപോലെ നടപ്പാക്കുമെന്നും മന്ത്രി ബസ്സുടമകളോട് പറഞ്ഞു. പെട്ടെന്ന് ഒരു ദിവസം കളര്‍കോഡ് നടപ്പിലാക്കണം എന്ന് പറഞ്ഞാല്‍ പ്രായോഗികമാകില്ലെന്ന് ബസ്സുടമകള്‍ പറഞ്ഞു ഒന്നോ രണ്ടോ ശതമാനം പേര്‍ ചെയ്യുന്ന നിയമലംഘനങ്ങള്‍ എല്ലാവരുടെയും ചുമലില്‍ ചാരുന്നത് ശരിയല്ല.7000 ടൂറിസ്റ്റ് ബസ്സുകളുണ്ട്. പെട്ടെന്ന് എല്ലാം വെള്ളയടിക്കാനുള്ള വര്‍ക് ഷോപ് സംവിധാനം ഇല്ല. വാഹനം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഉള്ള കളറില്‍ ഓടാന്‍ സമ്മതിക്കണം.അടുത്ത ഫിറ്റ്‌നസ് വരുമ്പോ മാറ്റാം എന്നും ഉടമകള്‍ ആവശ്യപ്പെട്ടു.

 

എല്ലാം കൂടി പറഞ്ഞാല്‍ ഒന്നും ചെയ്യാനാകില്ല.സ്പീഡ് ഗവര്‍ണര്‍ സംഘടന അംഗീകരിക്കുന്നു.: 60 കിമീ സ്പീഡില്‍ നാല് ഗിയര്‍ പോലും ഇടാന്‍ ആകില്ല.ഓടിയെത്തുകയുമില്ല.ആവശ്യങ്ങളും നിര്‍ദേശങ്ങളും പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു.ഉടനെ കളര്‍കോഡിലേക്ക് മാറണം എന്ന് പറയുന്നത് അപ്രായോഗികമാണെന്നാണ് ബസ്സുടമകളുടെ നിലപാട്. .സമയപരിധി നീട്ടണമെന്നാണ് ആവശ്യം.ഒന്നോ രണ്ടോ ശതമാനം നടത്തുന്ന നിയമലംഘനങ്ങളെ  പര്‍വതീകരിക്കുന്നു.സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാനാവില്ല .സ്പീഡ് ഗവര്‍ണര്‍ നടപ്പിലാക്കേണ്ട കാര്യമാണ്. സ്വിഫ്റ്റ് ബസുകളുടെ വേഗത 90 km ആണ്. വേഗത എല്ലാവര്‍ക്കും ഒരുപോലെയാകണെന്നും ബസ്സുടമകള്‍ പറഞ്ഞു

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍; 12 ലക്ഷത്തോളം രൂപ തട്ടിയെടുത്തു
  • വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ആദ്യത്തെ ആര്‍ത്രോസ്‌കോപ്പിക് റൊട്ടേറ്റര്‍ കഫ് റിപ്പയര്‍ വിജയകരം
  • രാത്രിയില്‍ വനപാതയിലൂടെ ഉല്ലാസയാത്രകള്‍ വര്‍ധിക്കുന്നു; കടിഞ്ഞാണിടാന്‍ വനം വകുപ്പ്
  • കാട്ടാനയുടെ ആക്രമണം; 16 കാരന്‍ ചികിത്സയില്‍
  • ഏകാരോഗ്യ പക്ഷാചരണം: ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ് ബോധവത്കരണം 18 മുതല്‍
  • വനത്തില്‍ കയറി മൃഗവേട്ട; നാല് പേര്‍ പടിയില്‍
  • ശിശുദിനാഘോഷം നാളെ; ജില്ലാ കളക്ടര്‍ മുഖ്യാതിഥിയാകും
  • തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; പത്രിക സമര്‍പ്പണം നാളെ മുതല്‍
  • ഡോക്ടറെ മര്‍ദ്ദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്തു.
  • പുല്‍പ്പള്ളിയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി; ഹോട്ടല്‍ അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show