OPEN NEWSER

Friday 06. Feb 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രണ്ടാഴ്ചക്കുള്ളില്‍ ടൂറിസ്റ്റ് ബസുകള്‍ പരിശോധിക്കും,സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി കൂട്ടിയത് പുനരാലോചിക്കുമെന്നും മന്ത്രി

  • Keralam
07 Oct 2022

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാഴ്ചക്കുള്ളില്‍ എല്ലാ ടൂറിസ്റ്റ് ബസുകളും പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു . ഓരോ വാഹനത്തിന് പിന്നാലെയും പോകാന്‍ ഉദ്യോഗസ്ഥര്‍ക്ക് കഴിയില്ല. 368 എന്‍ഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥരെ മാത്രമാണ് ഉള്ളത് . എല്ലാ വാഹനങ്ങളെയും പെട്ടെന്ന് നിയന്ത്രിക്കാനും കഴിയില്ല. അതുകൊണ്ട് പടിപടിയായി പരിശോധന വ്യാപകമാക്കും. സ്പീഡ് ഗവര്‍ണര്‍ നടപടി കര്‍ശനമാക്കും.സ്പീഡ് ഗവര്‍ണര്‍ അഴിച്ചു മാറ്റുന്ന സംഭവങ്ങള്‍ ഉണ്ട്. ഡീലര്‍മാരുടെ സഹായവും ഉണ്ട് അവര്‍ക്ക്. അവരുടെ പങ്ക് സംശയിക്കണം. ഡീലര്‍മാരുടെ ഷോ റൂം പരിശോധിക്കും. ടൂറിസ്റ്റ് ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എടുക്കും. ജിപിഎസ് പരമാവധി എടുപ്പിക്കും . ഇല്ലെങ്കില്‍ ടെസ്റ്റിന് വന്നാല്‍ ടെസ്റ്റ് എടുത്തു കൊടുക്കില്ല. നിലവാരം ഇല്ലാത്ത ജിപിഎസ് നല്‍കുന്നവര്‍ക്ക് എതിരെ നടപടി എടുക്കും

മോട്ടോര്‍ വാഹന നിയമങ്ങള്‍ കേന്ദ്ര നിയമങ്ങള്‍ ആണ് . പിഴ വളരെ കുറവാണ് . നിയമലംഘനം നടത്തുന്ന വാഹനങ്ങളെ കരിമ്പട്ടികയില്‍പെടുത്തി നടപടികളെടുത്തു . പക്ഷെ ബസ് ഉടമകള്‍ കോടതിയില്‍ പോയി . അതുകൊണ്ട് മറ്റു നടപടികള്‍ സാധ്യമാകുന്നില്ല . വടക്കഞ്ചേരിയില്‍ അപകടത്തില്‍ പെട്ട ടൂറിസ്റ്റ് വാഹനത്തിന്റെ ഉടമയ്ക്ക് സംഭവ ദിവസം അമിതവേ?ഗം ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് വന്നിരുന്നു . 10.18നും 10.59നും ആണ് മുന്നറിയിപ്പ് വന്നത്  .വാഹന ഉടമയ്ക്ക് എതിരെ കേസ് എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു

വടക്കഞ്ചേരിയിലെ അപകട കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവരുടെ അനാസ്ഥ എന്നാണ് പ്രാഥമിക നി?ഗമനം. മുന്നില്‍ പോയ കെഎസ്ആര്‍ടിസി ബസ് പോയത് നിയമ വിധേയമായ വേഗത്തില്‍ ആണ് . കെ സ്വിഫ്റ്റ് ബസുകളുടെ വേഗപരിധി ഇപ്പോള്‍ 110 കിലോമീറ്റര്‍ ആണ് . ഇത് നിയമങ്ങള്‍ക്ക് എതിരാണ്.  കൂട്ടിയ തീരുമാനം റദ്ദാക്കേണ്ടി വരും. അത് പുന:പരിശോധിക്കുമെന്നും ?ഗതാ?ഗതമന്ത്രി ആന്റണി രാജു പറഞ്ഞു

 

 

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മയക്കുമരുന്ന് ഗുളികയുമായി യുവതി പിടിയില്‍
  • പാവപ്പെട്ടവരെ പടിപടിയായി ഉയര്‍ത്തുകയാണ് എല്‍ഡിഎഫ് നയം: എം.വി. ഗോവിന്ദന്‍.
  • കാറിടിച്ച് പരിക്കേറ്റ തൊഴിലാളി മരിച്ചു
  • മെത്താംഫിറ്റാമിന്‍ പിടികൂടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍
  • സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തി ദിനങ്ങള്‍ അഞ്ചാകുമോ ?!
  • ഐ.സി.ഡി.എസ് സംസ്ഥാന അവാര്‍ഡ്; മികച്ച ജില്ലാ കളക്ടര്‍ക്കുള്ള പുരസ്‌കാരം ഡി.ആര്‍ മേഘശ്രീ ഏറ്റുവാങ്ങി; അഞ്ച് വിഭാഗങ്ങളില്‍ വയനാട് ജില്ലയ്ക്ക് അവാര്‍ഡ്
  • വയനാട് ജില്ലയിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലയ്ക്ക് 47.73 ലക്ഷം അനുവദിച്ചു
  • കാരാപ്പുഴ ജലസേചന പദ്ധതി: ജലവിതരണം ആരംഭിച്ചു; പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം
  • സ്‌കൂട്ടര്‍ മോഷ്ടിച്ച യുവാവ് പിടിയില്‍
  • കേരളോത്സവം വയനാട് ജില്ലാതല മത്സരങ്ങള്‍ ഫെബ്രുവരി അഞ്ച് മുതല്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show