പൊഴുതനയില്‍ മാവോയിസ്റ്റ് സാന്നിധ്യം; ആയുധധാരികളായ അഞ്ചംഗ സംഘം ഇന്നലെ അര്‍ധരാത്രിയിലാണ് വന്നത്

പൊഴുതന ആറാം മൈല്‍ മേല്‍മുറി മൊയ്തീന്റെ വീട്ടിലാണ് ഇന്നലെ രാത്രി പതിനൊന്നേമുക്കാലോടെ യൂണിഫോം ധാരികളായ അഞ്ചംഗ മാവോയിസ്റ്റ് സംഘം ആയുധവുമായെത്തിയതായി സ്ഥിരീകരിച്ചത്.വീട്ടുകാര്‍ നോമ്പുതുറക്ക് പോയതിനാല്‍ മൊയ്തീന്‍ തനിച്ചായിരുന്നു ഉണ്ടായിരുന്നത്. സമീപത്തെ ഭൂദാനം കോളനിയിലേക്കുള്ള വഴി ചോദിച്ച സംഘം മൊയ്തീന്റെ വീട്ടില്‍ ഇരുപത് മിനിട്ടോളം ചിലവഴിച്ചു. തുടര്‍ന്ന് ചൂടുവെള്ളവും പഴവും ഭക്ഷിച്ച ശേഷം തിരികെ പോകുക യായിരുന്നു.
ജില്ലയിലെ ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരടക്കമുള്ള പോലീസ്, തണ്ടര്‍ബോള്‍ട്ട് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. മൊയ്തീന്‍ താമസിക്കുന്ന പ്രദേശത്ത് ആസ്ബസ്റ്റോസ് ഷീറ്റുകളിട്ട വീടുകളാണ് അധികവും അടുത്തടുത്തുള്ളത്. അതു കൊണ്ട് തന്നെ കോളനിയാണെന്ന് തെറ്റിദ്ധരിച്ച് സംഘം കയറിതാകാമെന്നാണ് പ്രാഥമിക സൂചനയെന്നാണ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍