വൈത്തിരിയില്‍ ബസ് കടയിലേക്ക് ഇടിച്ചു കയറി

വൈത്തിരി: നിയന്ത്രണം വിട്ട സ്വകാര്യ ബസ്സ് കടയിലേക്ക് ഇടിച്ചു കയറി. നിരവധി യാത്രക്കാര്‍ക്ക് പരിക്ക്. ആരുടേയും പരിക്ക് സാരമുള്ളതല്ലെന്ന് പ്രാഥമിക വിവരം. കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോകുകയായിരുന്ന ഫാന്റസി എന്ന ബസ്സാണ് പഴയ വൈത്തിരിയില്‍ കടയിലേക്ക് ഇടിച്ചു കയറിയത്. ഫയര്‍ഫോഴ്സ്, പോലീസ്, നാട്ടുകാര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നു.എതിരെ ഉണ്ടായിരുന്ന സ്‌കൂള്‍ ബസിലും, ഗുഡ്‌സ് ഓട്ടോയിലും തട്ടിയ ശേഷമാണ് അപകടമുണ്ടായതെന്നാണ് ആദ്യം ലഭിക്കുന്ന വിവരം. സ്‌കൂള്‍ ബസ്സില്‍ തട്ടി കൂടുതല്‍ അപകടമുണ്ടാകാതിരിക്കാനുള്ള ശ്രമത്തിനിടയില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് സൂചന


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍