പ്ലസ് വണ്‍ പ്രവേശനം: ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റായ www.admission.dge.kerala.gov.in ലിസ്റ്റ് പരിശോധിക്കാം. പരിശോധനയും എന്തെങ്കിലും തിരുത്തലുണ്ടെങ്കില്‍ അതും തിങ്കളാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. അടുത്ത മാസം മൂന്നിനാണ് (ആഗസ്റ്റ്3 ) ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ട്രയല്‍ അലോട്ട്‌മെന്റ് ഇന്നലെ പ്രസിദ്ധീകരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഓഗസ്റ്റ് 22ന് ആദ്യ വര്‍ഷ ക്ലാസുകള്‍ തുടങ്ങും എന്നാണ് ഇപ്പോഴത്തെ അറിയിപ്പ്. സിബിഎസ്ഇ,ഐസിഎസ്ഇ പരീക്ഷാഫലം വൈകിയതാണ് പ്ലസ് വണ്‍ പ്രവേശന നടപടികളില്‍ കാലതാമസത്തിന് ഇടയാക്കിയത്.
പരിശോധിക്കേണ്ട വിധം
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കണ്ടറി അഡ്മിഷന്‍ ഗേറ്റ്വേ ആയ http://admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ 'Click for Higher Secondary അഡ്മിഷന്‍ വെബ്‌സൈറ്റില്‍ 'Admission' എന്ന ലിങ്കിലൂടെ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിന്‍ ചെയ്ത് കാന്‍ഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകര്‍ക്ക് ട്രയല്‍ റിസള്‍ട്ട് പരിശോധിക്കാവുന്നതാണ്.
ട്രയല്‍ റിസല്‍ട്ട് പരിശോധിക്കുന്നതിനുള്ള സാങ്കേതിക സൗകര്യങ്ങള്‍ അപേക്ഷകര്‍ക്ക് വീട്ടിനടുത്തുള്ള സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലെ ഹെല്‍പ് ഡെസ്‌കുകളില്‍ ലഭ്യമാണ്. 2022 ജൂലൈ 31 ന് വൈകിട്ട് 5 മണി വരെ അപേക്ഷകര്‍ക്ക് ട്രയല്‍ അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം. എന്തെങ്കിലും തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിനിലെ എഡിറ്റ് ആപ്ലിക്കേഷന്‍ (Edit Application) എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകള്‍, ഉള്‍പ്പെടുത്തലുകള്‍ എന്നിവ നടത്താം. തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് മുന്നേ ഫൈനല്‍ കണ്‍ഫര്‍മേഷനും ചെയ്യണം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍