സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ഓഗസ്റ്റ് 24ന് ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ക്ക് ഓഗസ്റ്റ് 24ന് തുടക്കമാകും. ഔഗസ്റ്റ് 24ന് ആരംഭിച്ച് സെപ്റ്റംബര്‍ 2നാണ് സ്‌കൂള്‍ പരീക്ഷകള്‍ പൂര്‍ത്തിയാക്കുക. സെപ്റ്റംബര്‍ 2ന് വെള്ളിയാഴ്ച്ച ഓണ അവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും. 9ദിവസമാണ് ഓണാഘോഷത്തിനായി സ്‌കൂളുകള്‍ക്ക് അവധി നല്‍കുക.സെപ്റ്റംബര്‍ 2ന് അടയ്ക്കുന്ന സ്‌കൂള്‍ സെപ്റ്റംബര്‍ 12ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ 2വര്‍ഷമായി വിദ്യാലയങ്ങള്‍ അടഞ്ഞു കിടന്നിരുന്നതിനാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് വിദ്യാലയങ്ങളില്‍ ഓണാഘോഷവും അവധിയും വരുന്നത്. ഓണത്തിന് മുന്‍പ് ഒന്നാംപാദ വാര്‍ഷിക പരീക്ഷകള്‍ നടക്കുന്നതിനാല്‍പാഠഭാഗങ്ങള്‍ വേഗത്തില്‍ സ്‌കൂളുകളില്‍ പൂര്‍ത്തിയാക്കാനാണ് ശ്രമം. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്ന സ്‌കൂള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍