നിയന്ത്രണം വിട്ട കാര്‍ ഇരുചക്രവാഹനങ്ങളിലിടിച്ചു ;ഒരാള്‍ മരിച്ചു; കാര്‍ യാത്രികര്‍ക്കും, സ്‌കൂട്ടര്‍ യാത്രികനും പരിക്ക്
പനമരം: പനമരം കൈതക്കലില്‍ നിയന്ത്രണം വിട്ട കാര്‍ രണ്ട് ബൈക്കുകളിലും, ഒരു സ്‌കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. ബൈക്ക് യാത്രികനായ കൈതക്കല്‍ കരിമ്പനക്കല്‍ കെ.സി സുനില്‍ (38) ആണ് മരിച്ചത്.ഇദ്ദേഹ ത്തിന്റെ മൃതദേഹം മേപ്പാടി വിംസ് ആശുപത്രിയിലാണുള്ളത. കാര്‍ യാത്രികരായ കൊണ്ടോട്ടി മേലേപറമ്പ് കാവുങ്കല്‍ കരിമന്നത്ത് വീട്ബഷീര്‍(32) , അബൂബക്കര്‍ (80), മുബഷീറ (18), ആമിന (80) എന്നിവര്‍ക്കും, സ്‌കൂട്ടര്‍ യാത്രകനായ കൈതക്കല്‍ സ്വദേശി ഉമൈസ് (34) നും പരിക്കേറ്റിട്ടുണ്ട്.. ഇവര്‍ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരുടെ ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം. സുനിലിനെ കല്‍പ്പറ്റ ഭാഗത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതായാണ് ലഭ്യമായ വിവരം. കൊണ്ടോട്ടിയില്‍ നിന്നും നാലാം മൈല്‍ ഭാഗത്തേക്ക് വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെയാണ് സംഭവം.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍