കൊവിഡ് കേസ് വര്‍ദ്ധനവ്: കേരളമുള്‍പ്പെടെ 5 സംസ്ഥാനങ്ങളോട് ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്രം
ഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളം, തമിഴ്നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ 4,033 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് മാര്‍ച്ച് 10നാണ് രാജ്യത്ത് അവസാനമായി പ്രതിദിന കൊവിഡ് കണക്ക് നാലായിരത്തില്‍ എത്തിയത്. ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകളിലെ വര്‍ധനയാണ് രാജ്യത്തെ കൊവിഡ് വര്‍ധനയ്ക്ക് കാരണമെന്നും ഇത്ര നാള്‍ കൊവിഡിനെതിരായി ഉണ്ടാക്കിയ മുന്നേറ്റം നഷ്ടപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 18ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ കത്തിലെ നിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്സിനേഷന്‍, ടെസ്റ്റിംഗ്, നിരീക്ഷണം തുടങ്ങിയവ കര്‍ശനമായി പാലിക്കണമെന്ന് രാജേഷ് ഭൂഷന്‍ വ്യക്തമാക്കി.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍