OPEN NEWSER

Friday 01. Jul 2022
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

  ഒരു വര്‍ഷം ലക്ഷം സംരഭങ്ങള്‍ പൊതു ബോധവല്‍ക്കരണ ക്യാമ്പയിന്‍ തുടങ്ങി    

  • S.Batheri
20 May 2022

 

മീനങ്ങാടി: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംരംഭം തുടങ്ങുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുള്ള പൊതു ബോധവല്‍ക്കരണ ക്യാമ്പെയിന്‍ തുടങ്ങി. വര്‍ഷത്തില്‍ ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ക്യാമ്പെയിന്‍ ജില്ലാതല ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.ടൂറിസം, കാര്‍ഷിക മേഖലയില്‍ വയനാട്ടില്‍ ഈ പദ്ധതി വഴി കൂടുതല്‍ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനാകുമെന്ന് എം എല്‍ എ പറഞ്ഞു. മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ അദ്ധ്യക്ഷത വഹിച്ചു. ചെറുകിട വ്യാവസായത്തില്‍ മികച്ച നേട്ടം കൈവരിച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളെ ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, പനമരം ബ്ലോക്ക് പഞ്ചായത്ത് എന്നിവയും ഗ്രാമ പഞ്ചായത്ത് തലത്തില്‍ മീനങ്ങാടി, തിരുനെല്ലി ഗ്രാമ പഞ്ചായത്തുകള്‍ പുരസ്‌ക്കാരം കരസ്ഥമാക്കി. വ്യവസായ വാണിജ്യ വകുപ്പ് തയ്യാറാക്കിയ പുസ്തകം ഐ. സി. ബാലകൃഷ്ണന്‍ എം. എല്‍. എ പ്രകാശനം ചെയ്തു.

വിവിധ വകുപ്പുകളുടെ പദ്ധതികളെക്കുറിച്ച് വ്യവസായ വാണിജ്യ വകുപ്പ് അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ പി. കുഞ്ഞമ്മദ്, കേരള ബാങ്ക് ജനറല്‍ മാനേജര്‍ എന്‍. നവനീത് കുമാര്‍,  ലീഡ് ഡിസ്ട്രിക്റ്റ് മാനേജര്‍ ബിപിന്‍ മോഹന്‍, എംപ്ലോയ്മെന്റ് ഓഫീസര്‍ ടി അബ്ദുള്‍ റഷീദ്, അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഓഫീസര്‍ കെ. മമ്മൂട്ടി, കുടുംബശ്രീ മിഷന്‍ ജില്ലാ കോ- ഓഡിനേറ്റര്‍ പി. വാസുപ്രദീപ് തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

 

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍, പനമരം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നസീമ ടീച്ചര്‍, കല്‍പ്പറ്റബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ചന്ദ്രിക കൃഷ്ണന്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഇ വിനയന്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് എച്ച് ബി പ്രദീപ്,  കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കമലാ രാമന്‍ മീനങ്ങാടി ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത്  വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍ പേഴ്സണ്‍ ലൈജി തോമസ്,തിരുനെല്ലി ഗ്രാമപഞ്ചായത്ത് വികസനകാര്യസ്റ്റാന്‍ഡിങ് കമ്മിറ്റി  ചെയര്‍മാന്‍ രാധാകൃഷ്ണന്‍, മീനങ്ങാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, മീനങ്ങാടി പഞ്ചായത്ത് മെമ്പര്‍ ലിസി പൗലോസ്, കെ.എസ്.എസ്.ഐ.എ സെക്രട്ടറി മാത്യു തോമസ്, ജില്ലാ  വ്യവസായ കേന്ദ്രം മാനേജര്‍ കെ രാകേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

advt_31.jpg
test.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ്: ഒന്നാം സമ്മാനം 70 ലക്ഷം മാനന്തവാടിയില്‍
  • കുട്ടികളാണ് ആക്രമിച്ചത്, ആരോടും ദേഷ്യമില്ല; കല്‍പ്പറ്റയിലെ ഓഫീസ് ആക്രമണത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി;എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിരുത്തരവാദപരമായി പെരുമാറി 
  • രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം;കര്‍ശന സുരക്ഷയില്‍ ജില്ല; പോലീസിന്റെ നിയന്ത്രണം ഡി.ഐ.ജി.ക്ക് 
  • പോലീസിനുനേരെ കൈയേറ്റം; പ്രതികളെ റിമാന്റ് ചെയ്തു
  • കെ. സ്വിഫ്റ്റ് ബസ് അപകടത്തില്‍പെട്ടു.
  • പനിക്കിടക്കയില്‍ വയനാട്; രണ്ട് മാസത്തിനിടെ ജില്ലയില്‍ പനി ബാധിച്ച് ചികിത്സ തേടിയത് 25 451 പേര്‍.
  • സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 
  • യുവാവിനെ തട്ടിക്കൊണ്ട് പോയ നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു
  • പോക്‌സോ കേസ് പ്രതിക്ക് 15 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ
  • രാഹുല്‍ഗാന്ധി എം.പി നാളെ വയനാട്ടില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show