രാജ്യത്ത് 3,324 പേര്‍ക്ക് കൊവിഡ്, 40 മരണം; 46% കേസുകള്‍ ഡല്‍ഹിയില്‍

രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകളുടെ എണ്ണം മൂവായിരത്തിന് മുകളില്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 3,324 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ കണക്കുകള്‍ ഉള്‍പ്പെടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4 കോടി 30 ലക്ഷത്തി 79,188 ആണ്. ഇന്നലെ 40 രോഗികള്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5 ലക്ഷത്തി 23,843 ആയി ഉയര്‍ന്നു.
ശനിയാഴ്ച ഡല്‍ഹിയില്‍ 1,520 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുകയും ഒരു രോഗി കൂടി മരിക്കുകയും ചെയ്തു. രാജ്യതലസ്ഥാനത്തെ അണുബാധ നിരക്ക് 5.10 ശതമാനമായി രേഖപ്പെടുത്തി. ആകെ രോഗബാധിതരുടെ എണ്ണം 18,83,075 ആയി ഉയര്‍ന്നപ്പോള്‍ മരണസംഖ്യ 26,175 ആയി. ഡല്‍ഹിയിലെ ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
ശനിയാഴ്ച മഹാരാഷ്ട്രയില്‍ 155 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഒരു രോഗി മരിക്കുകയും ചെയ്തു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒഡീഷയില്‍ 12 പുതിയ കൊവിഡ് -19 രോഗികളെ കണ്ടെത്തി. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 78,77,732 ആയും മരണസംഖ്യ 1,47,843 ആയും ഉയര്‍ന്നതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍